രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി യുപിയില്‍; നിർമ്മാണം ഉടനെന്ന് യോഗി ആദിത്യനാഥ്

Web Desk   | Asianet News
Published : Sep 19, 2020, 05:29 PM IST
രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി യുപിയില്‍; നിർമ്മാണം ഉടനെന്ന് യോഗി ആദിത്യനാഥ്

Synopsis

നോയിഡ, ഗ്രെയ്റ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് വേ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇതിനായി സ്ഥലം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 

ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയതും ഏറ്റവും മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 

രാജ്യത്ത് നല്ല നിലവാരമുള്ള ഫിലിം സിറ്റി ആവശ്യമാണ്. യുപി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ നിരവധി പേർക്കാണ് ഫിലിം സിറ്റി ഉയരുമ്പോള്‍ ജോലി ലഭിക്കാന്‍ പോകുന്നതെന്നും യോഗി പറഞ്ഞു. 

നോയിഡ, ഗ്രെയ്റ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് വേ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇതിനായി സ്ഥലം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം