
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ രാമജന്മ ഭൂമി സന്ദർശിക്കും. രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്താനാണ് സന്ദറർശനമെന്ന് അധികൃതർ വ്യക്തമാക്കി. അയോധ്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി പരിശോധിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ഝാ വ്യക്തമാക്കി. ചില ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും. കൊവിഡ‍് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ നടപ്പാക്കിയതിന് ശേഷം രണ്ടാം തവണയാണ യോഗി ആദിത്യ നാഥ് രാമജന്മഭൂമി സന്ദർശിക്കുന്നത്. ഹനുമാൻ ഗാരി ക്ഷേത്രത്തിലും യോഗി ആദിത്യനാഥ് എത്തും.
മാർച്ച് 25 ന് രാംല്ലലാ വിഗ്രഹം മാറ്റി സ്ഥാപിച്ചപ്പോഴാണ് ഇദ്ദേഹം ഇവിടെയത്തിയത്. രാമക്ഷേത്ര നിർമ്മാണത്തിനായി 11 ലക്ഷം രൂപ വ്യക്തിപരമായി അദ്ദേഹം നൽകിയിട്ടുണ്ട്. സന്ദർശനത്തിന് ശേഷം ലക്നൗവിൽ തിരിച്ചെത്തി അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam