വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് യോഗി സര്‍ക്കാര്‍; കൂട്ടുന്നത് രണ്ടാം വട്ടം

Published : Sep 03, 2019, 08:27 PM IST
വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് യോഗി സര്‍ക്കാര്‍; കൂട്ടുന്നത് രണ്ടാം വട്ടം

Synopsis

ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് 12 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനമാണ് നിരക്ക് വര്‍ധന

ലക്നൗ: ഉത്തര്‍പ്രദേശില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗ്രാമ, നഗര, വാണിജ്യ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പുതുക്കിയ വൈദ്യുതി നിരക്ക് ബാധകമാണെന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.

ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് 12 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനമാണ് നിരക്ക് വര്‍ധന.

ഗ്രാമങ്ങളില്‍ സ്ഥിര നിരക്ക് 400ല്‍ നിന്ന് 500 ആക്കിയിട്ടുമുണ്ട്. രണ്ട് വര്‍ഷം മുമ്പും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അന്ന് 12.73 ശതമാനമാണ് കൂട്ടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം