
അഹമ്മദാബാദ്: ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായ കഥ അറിയണോ? എങ്കില്‍ ഇനി നേരെ ഗുജറാത്തിലെ വാദ്നഗറിലേക്ക് പോകാം. അവിടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
ടൂറിസം മന്ത്രാലയമാണ് മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ അടുത്തിയിടെ മോദിയുടെ സ്വദേശമായ വാദ്നഗര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ടൂറിസം വളര്‍ച്ചയ്ക്കുന്ന സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
ഇതിനിടെയാണ് വാദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന മോദിയുടെ ചായക്കടയും സന്ദര്‍ശിച്ചത്. ഇതിന് ശേഷമാണ് ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam