കോൺഗ്രസിലെ യുവനേതാക്കൾ വളരെയധികം കഴിവുള്ളവരാണെന്ന് പ്രധാനമന്ത്രി മോദി, പക്ഷേ...; രാഹുലിനെ ലക്ഷ്യമിട്ട് വിമർശനം

Published : Aug 21, 2025, 03:22 PM IST
PM Narendra Modi

Synopsis

പ്രതിപക്ഷത്തെ യുവനേതാക്കളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈൻ ഗെയിമിംഗ് ബില്ലിനെ വലിയ പരിഷ്കരണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 

ദില്ലി: പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോൺഗ്രസിലെ യുവനേതാക്കൾ വളരെ കഴിവുള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച കാരണം അവർക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും മോദി എൻഡിഎ നേതാക്കളോട് പറഞ്ഞു. ഭരണസഖ്യത്തിന് മാത്രമായി ഒതുങ്ങിയ ചായസൽക്കാരത്തിൽ ഒരു പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നില്ല. പാർലമെന്‍റിന്‍റെ അടുത്തിടെ സമാപിച്ച സമ്മേളനം പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയത് കാരണം വളരെ മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓൺലൈൻ ഗെയിമിംഗ് ബിൽ ഒരു വലിയ പരിഷ്കരണം

പ്രധാനമന്ത്രി ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കിയതിനെ പ്രത്യേകം അഭിനന്ദിച്ചു. ഇത് പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്നതും വളരെ വലിയ സ്വാധീനമുണ്ടാക്കുന്നതുമായ ഒരു പരിഷ്കരണമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിന്നതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ചു. അവർ സഭയിൽ തടസങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2025ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ ഓഗസ്റ്റ് 20നാണ് പാർലമെന്‍റ് പാസാക്കിയത്. പണം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനും നിയമലംഘകർക്ക് കടുത്ത ശിക്ഷകൾ നൽകുന്നതിനും ഈ ബിൽ ലക്ഷ്യമിടുന്നു. അതേസമയം, ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (AIGF) ഈ ബില്ലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ഇത് വ്യവസായത്തിന് വലിയ നാശനഷ്ടമുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച മൂന്ന് ബില്ലുകളുടെ പകർപ്പുകൾ പ്രതിപക്ഷ അംഗങ്ങൾ കീറിയെറിഞ്ഞതിനെ തുടർന്ന് ബുധനാഴ്ച ലോക്സഭയിൽ വലിയ ബഹളമാണ് ഉണ്ടായത്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ഗുരുതരമായ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്താൽ 30 ദിവസത്തേക്ക് സ്ഥാനത്ത് നിന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്ലുകൾ.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം