തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി യൂണിയൻ ബജറ്റ് 2026. കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി
ദില്ലി: തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി യൂണിയൻ ബജറ്റ് 2026. കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. പ്രധാന ഉൽപാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉൽപാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയ തെങ്ങുകൾ നടാൻ പ്രോത്സാഹനം നല്‍കും. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം നല്‍കും.
കൂടാതെ, ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങുമായി കൈകേൾക്കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. അതുപോലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും. കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും കേന്ദ്രം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.



