Nano to helicopter: നാനോ കാർ ഹെലികോപ്ടറാക്കി, വിവാഹത്തിന് വാടകയ്ക്ക് നൽകി യുവാവ്

Published : Feb 19, 2022, 09:36 PM IST
Nano to helicopter: നാനോ കാർ ഹെലികോപ്ടറാക്കി, വിവാഹത്തിന് വാടകയ്ക്ക് നൽകി യുവാവ്

Synopsis

എന്നാലിപ്പോഴിതാ നാനോ കാർ ഹെലികോപ്ടറാക്കിയ കഥയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിഹാർ സ്വദേശി മെക്കാനിക്കായ  ഗുഡ്ഡു ഷർമ യാണ് നാനോ കാറിന് ഞെട്ടിക്കുന്ന രൂപമാറ്റം നൽകിയത്. 

ഓട്ടോറിക്ഷ വിമാനത്തിന്റെ രൂപത്തിലാക്കിയ ചില സിനിമാ രംഗങ്ങളൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും, പക്ഷെ നാനോ കാർ ഹെലികോപ്ടറാക്കിയത് കണ്ടിട്ടുണ്ടോ? വിരളമായിരിക്കും. എന്നാലിപ്പോഴിതാ നാനോ കാർ ഹെലികോപ്ടറാക്കിയ കഥയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിഹാർ സ്വദേശി മെക്കാനിക്കായ  ഗുഡ്ഡു ഷർമ യാണ് നാനോ കാറിന് ഞെട്ടിക്കുന്ന രൂപമാറ്റം നൽകിയത്. 

രണ്ട് ലക്ഷം രൂപ മാത്രമാണ് നാനോ കാറിനെ ഹെലികോപ്ടറാക്കാൻ മുടക്കിയത്. ഈ ഹെലികോപ്റ്ററാകട്ടെ  ഇപ്പോൾ, ബിഹാറിലെ കല്യാണ വീടുകളിലെ വലിയ താരമാണ്. ശരിക്കുമൊരു ഹെലികോപ്റ്ററിന്റെ വില സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ല. ഗുഡ്ഡുവിന്റെ നാനോ ഹെലികോപ്റ്ററിൽ  വിവാഹ വേദിയിലേക്ക് ഗ്രാൻഡ് എൻട്രി നടത്താൻ 15,000 രൂപയാണ് വാടക. ഗുഡ്ഡുവിന്റെ നാനോ ഹെലികോപ്റ്ററിൽ കയറാൻ മത്സരിക്കുകയാണ് വധൂ വരൻമാർ.

നേരത്തെയും ഇത്തരത്തിൽ നാനോ കാർ ഹെലികോപ്ടറാക്കിയിട്ടുണ്ട്. ബിഹാറിലെ ഛപ്രയിൽ നിന്നുള്ള മിഥിലേഷ് പ്രസാദ്, ഹെലികോപ്റ്റർ രൂപകൽപന ചെയ്യണമെന്ന തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് ടാറ്റ നാനോ കാർ ഹെലികോപ്റ്ററാക്കി മാറ്റിയത്. ഏഴു ലക്ഷം രൂപ മുടക്കി ഏഴ്് മാസമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്.

മകന്റെ സഹപാഠികളായ ആൺകുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, യുവതിക്കെതിരെ അന്വേഷണം

സോഷ്യൽ മീഡിയയിൽ കുറഞ്ഞത് ഒമ്പത് കൗമാരക്കാരായ ആൺകുട്ടികളെങ്കിലും തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച (Luring boys for sex ) അമ്മയ്ക്കെതിരെ കേസ്. ടെന്നസി സ്വദേശിയായ  യുവതിക്കെതിരെയാണ്  പരാതി ഉയർന്നിരിക്കുന്നത്. 38 കാരിയായ മെലിസ ബ്ലെയർ മക്മിനെതിരെയാണ് പരാതി.

സെൻട്രൽ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഉപകരണങ്ങൾ കച്ചവടം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതേ സ്കൂളിലായിരുന്ന യുവതിയുടെ മകനെ പിന്നീട് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. നിയമാനുസൃതമായി ബലാത്സംഗത്തിന് 18 കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ അധികൃതർ ഇപ്പോഴും ആവശ്യപ്പെടുന്നതായും  നോക്‌സ്‌വില്ലെയിലെ ന്യൂസ്‌നേഷൻ അഫിലിയേറ്റ് വാറ്റിന്റെ അവതാരകനായ ബോ വില്യംസ് “ഡാൻ അബ്രാംസ് ലൈവിൽ പറഞ്ഞു. ബ്ലെയർ സ്‌കൂളിൽ ജോലിക്കാരിയായിരുന്നില്ല. എന്നാൽ മറ്റ് രക്ഷിതാക്കളെപ്പോലെ സ്‌കൂൾ ക്ലബ്ബുകളുമായി അടുത്ത ബന്ധമുണ്ടാക്കിയായിരുന്നു ചൂഷണം.

2020 മുതൽ 2021 അവസാനം വരെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവരിൽ രണ്ട് വിദ്യാർത്ഥികൾ ഈ കാലയളവിൽ മുതിർന്നവരായി മാറി.  100,000 ഡോളർ ജാമ്യത്തിൽ ബ്ലെയർ ഇപ്പോൾ സ്വതന്ത്രയാണ് ഫെബ്രുവരി 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ബ്ലെയറിനെ വിലക്കിയിട്ടുണ്ട്.

14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ (Rape) സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ (Father) ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് (Police) പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. 
 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി