Terrorist Encounter In Jammu : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

Published : Feb 19, 2022, 08:30 PM ISTUpdated : Feb 19, 2022, 08:55 PM IST
Terrorist Encounter In Jammu : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലില്‍; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

Synopsis

ഭീകരരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം  തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ (Jammu and kashmir) ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. രാവിലെ  ഒരു ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു.  ഭീകരരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം  തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസവും സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഷോപ്പിയാൻ സെക്ടറിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചിരുന്നു.  ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം ജമ്മുകശ്മീരില്‍ പതിനൊന്ന് ഏറ്റുമുട്ടലുകളില്‍ നിന്നായി 21 ഭീകരരെ വധിക്കാൻ സൈന്യത്തിനായിട്ടുണ്ട്. ഇതില്‍ എട്ട് ഭീകരർ പാകിസ്ഥാൻ സ്വദേശികളായിരുന്നു. ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ പുല്‍വാമയിലും ബഡ്ഗാമിലും സൈന്യം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

സൈന്യം വധിച്ച ഭാകരരിൽ 2017 ലുണ്ടായ പല ബോംബ് സ്ഫോടനങ്ങളുടെയും മുഖ്യ സൂത്രധാരനും യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയുമാണ്  കൊല്ലപ്പെട്ട സാഹിദ് വാനിയും ഉൾപ്പെടുന്നു. പുല്‍വാമയിലെ ജെയ്ഷെ മുഹമ്മദിന്‍റ കമാന്ററായാണ് സാഹിദ് വാനി പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് ഭീകരരില്‍ ഒരാള്‍ പാക്സ്ഥാന്‍ സ്വദേശിയാണെന്നും സൈന്യും തിരിച്ചറിഞ്ഞിട്ടുണ്ട്.

ദില്ലിയിൽ ആളൊഴിഞ്ഞ വീട്ടിൽ ബോംബ്, സുരക്ഷ ഏർപ്പെടുത്തി

രാജ്യ തലസ്ഥാനത്തെ സീമാപുരിയിൽ ആളൊഴിഞ്ഞ വീട്ടിന് മുന്നിൽ നിന്ന് ബോംബ് കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ കണ്ട ബാഗ് സ്ഥലത്ത് എത്തിയ എൻ എസ് ജി വിഭാഗം പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന് മനസിലായത്. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സീമാപുരിയിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗാസിപൂരിൽ ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സീമാപുരിയിലെ വീടിനെ കുറിച്ചുള്ള വിവരം ദില്ലി പൊലീസിന് ലഭിച്ചത്. ഇവിടെ പൊലീസ് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയായിരുന്നു. വീടിന് മുന്നിൽ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. 

Also Read: ദില്ലിയിൽ ആളൊഴിഞ്ഞ വീട്ടിൽ ബോംബ്, സുരക്ഷ ഏർപ്പെടുത്തി; കശ്മീരിൽ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്