'നരേന്ദ്ര മോദി ​ഗോ ബാക്ക്' എന്നെഴുതിയ കറുത്ത ബലൂണുകൾ പറത്തി, മൂന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Published : Jan 21, 2024, 12:22 AM IST
'നരേന്ദ്ര മോദി ​ഗോ ബാക്ക്' എന്നെഴുതിയ കറുത്ത ബലൂണുകൾ പറത്തി, മൂന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Synopsis

നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിരവധി കോൺ​ഗ്രസ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു.

ചെന്നൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ സൂചകമായി ആകാശത്തേക്ക് കറുത്ത ബലൂണുകൾ പറത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. നരേന്ദ്ര മോദി ചെന്നൈ‌യിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മൂന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തിയത്.

തുടർന്ന് മൗണ്ട് റോഡ് പൊലീസ് ഇവർക്കെതിരെ കേസെടുത്തു. നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിരവധി കോൺ​ഗ്രസ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. ബലൂണിൽ ​ഗോ ബാക്ക് മോദി എന്നെഴുതിയാണ് ഇവർ ആകാശത്തേക്ക് പറത്തിയത്. മൂന്ന് പ്രവർത്തകർക്കെതിരെ കേസെടുത്തത്.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ കോൺ​ഗ്രസ് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തതിനെതിരെയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെയും  തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) പ്രസിഡന്റ് കെഎസ് അഴഗിരി രം​ഗത്തെത്തി. പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച കോൺഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേ​ഹം സോഷ്യൽമീഡിയയിൽ കുറിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്