അഹമ്മദാബാ‌ദിൽ വൻ വിമാന ദുരന്തം: അപകടത്തിൽ 30 മരണം; വിമാനത്തിൽ 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളും, രക്ഷാദൗത്യത്തിന് 270 അം​ഗ എൻഡിആർഎഫ് സംഘം സ്ഥലത്ത്

Published : Jun 12, 2025, 03:14 PM ISTUpdated : Jun 12, 2025, 03:20 PM IST
air india plane crash

Synopsis

ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്.

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 30 മരണം.മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. രക്ഷാദൗത്യത്തിനായി 270 അം​ഗ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അർധ സൈനിക വിഭാ​ഗവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും. ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

​ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് ​ഗുരുതര പരിക്കേറ്റതായാണ് വിവരം. വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ഉടൻ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം