ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി, രണ്ട് മലയാളികൾക്കെതിരെ പരാതി. മുംബൈ പൊലീസ് അന്വേഷണം തു‌‌ടങ്ങി

Published : Sep 13, 2026, 01:11 PM IST
Gold  image

Synopsis

സഹായിക്കാനെത്തിയ രണ്ട് പേരാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് സ്വ‍ർണ്ണവും പണവും തട്ടിയതെന്നാണ് പരാതി. ബാ​ഗ് മോഷ്ടിച്ചവ‍ർ ബം​ഗലൂരൂ വിമാനത്തിൽ പോയെന്നാണ് വ്യാപാരിയുടെ മൊഴി

മുംബൈ. 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ വച്ച് തട്ടിപ്പിനിരയായത്. 1.5 കിലോ സ്വർണ്ണവും 33.35 ലക്ഷം രൂപയും നഷ്ടമായതായി വ്യാപാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവ‍ർക്കെതിരെയാണ് പരാതി. വ്യാപാരിയുടെ മൊഴി ഇങ്ങനെ. മുഹമ്മദ് ആസിഫിൻ്റെ നിർദേശപ്രകാരം ദുബൈയിൽ നിന്നാണ് സ്വർണ്ണ കട്ടികൾ വാങ്ങിയത്. തുട‍ർന്ന് ആസിഫും സുഹൃത്ത് നിയാസ് മുഹമ്മദും വ്യാപാരിക്കൊപ്പം മുംബൈയിൽ എത്തി. വിമാനത്താവളത്തിൽ വച്ച് സഹായിക്കാനെന്ന വ്യാജേന നിയാസ് പണവും സ്വർണ്ണവുമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനിടെ നിയാസ് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് വ്യാപാരി പരാതിപ്പെട്ടു. പരാതിയിൽ മുംബൈ സഹർ പോലീസ് അന്വേഷണം തുടങ്ങി

PREV
Read more Articles on
click me!

Recommended Stories

അൽഖ്വയ്ദ ആശയം പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ
ദില്ലിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തമാക്കി ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ