ടേക്ക് ഓഫിന് തൊട്ട് മുമ്പ്, എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക പ്രശ്നം കണ്ടെത്തി; ഒരു മണിക്കൂർ റൺവേയിൽ നിർത്തിയിട്ടു

Published : Jun 15, 2025, 04:02 PM ISTUpdated : Jun 15, 2025, 04:23 PM IST
Air India Express

Synopsis

ഗാസിയാബാദിലെ ഹിൻഡൻ എയർപോർട്ടിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകി. 

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകി. ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് തകരാർ കണ്ടെത്തിയത്. ഹിൻഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 1511 എന്ന വിമാനം, റൺവേയിൽ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകുകയായിരുന്നു.

പ്രതിരോധ ആവശ്യങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നതും എന്നാൽ അടുത്തിടെ പരിമിതമായ സിവിൽ ഓപ്പറേഷനുകൾ ആരംഭിക്കുകയും ചെയ്തതാണ് ഹിൻഡൻ എയർപോർട്ട്. യഥാർത്ഥത്തിൽ നിശ്ചയിച്ചിരുന്ന വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഹിൻഡൻ-കൊൽക്കത്ത വിമാനം വൈകുന്നത്. യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവൻ പണവും തിരികെ ലഭിക്കുന്ന രീതിയിൽ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം നൽകി.

അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. വിമാന റൺവേയിലേക്ക് എത്തി പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ഫ്ലൈറ്റ് ക്രൂ അവസാന നിമിഷം ഒരു സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സാങ്കേതിക പ്രശ്നം എന്തെന്ന് ഉടൻ വെളിപ്പെടുത്തിയില്ല. എന്നാൽ സാഹചര്യം വിലയിരുത്തുന്നതിനായി ഗ്രൗണ്ട് എഞ്ചിനീയർമാരെ വിളിച്ചുവരുത്തി. ഇതാണ് വൈകാൻ കാരണമെന്നാണ് വിശദീകരണം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം