വിമാനത്തിലെ 11എ സീറ്റിന്‍റെ അത്ഭുതരക്ഷ ഇതാദ്യമല്ല, രമേഷ് കുമാറിനെ പോലെ 27 വർഷം മുമ്പ് രക്ഷപ്പെട്ടത് നടൻ; ഞെട്ടിക്കുന്ന യാദൃശ്ചികത

Published : Jun 14, 2025, 05:13 PM IST
11 a seat

Synopsis

27 വർഷം മുമ്പ് സമാനമായൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ ഇരുന്ന അതേ സീറ്റിലായിരുന്നു രമേഷ് കുമാറും ഇരുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിന്‍റെ ആഘാതത്തിലാണ് ഇന്ത്യ. 274 പേര്‍ക്കാണ് ആകാശ ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാൾക്ക് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. എയർ ഇന്ത്യ ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ 27 വർഷം മുമ്പ് നടന്ന വിമാനാപകടത്തെ അതിജീവിച്ച ഒരു തായ് നടന് ഞെട്ടിക്കുന്ന ഒരു യാദൃശ്ചികത തോന്നി.

എയർ ഇന്ത്യ അപകടത്തിലെ ഏക അതിജീവിച്ചയാൾ താൻ ഇരുന്ന അതേ സീറ്റിലായിരുന്നു എന്നാണ് അദ്ദേഹം ശ്രദ്ധിച്ചത്. 1998 ഡിസംബർ 11-ന് തന്‍റെ 20-ാം വയസിലാണ് റുവാങ്‌സാക് ലോയ്ചുസാകിന് അപകടം സംഭവിക്കുന്നത്. തായ് എയർവേസ് ഫ്ലൈറ്റ് TG261 തായ്‌ലൻഡിന്റെ തെക്ക് ഭാഗത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നു വീണപ്പോൾ റുവാങ്‌സാക് മരണത്തെ അതിജീവിച്ചു. ഈ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേരും മരിച്ചിരുന്നു.

എയർ ഇന്ത്യ ഫ്ലൈറ്റ് AI171 അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് 11എ സീറ്റിലായിരുന്നു ഇരുന്നതെന്ന് അറിഞ്ഞപ്പോൾ തനിക്ക് രോമാഞ്ചം വന്നുവെന്ന് ഇപ്പോൾ 47 വയസുള്ള റുവാങ്‌സാക് പറഞ്ഞു. തായ് ഭാഷയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ റുവാങ്‌സാക് ഇങ്ങനെ കുറിച്ചു: "ഇന്ത്യയിൽ ഒരു വിമാനാപകടത്തെ അതിജീവിച്ചയാൾ. അദ്ദേഹം എന്‍റെ അതേ സീറ്റിൽ തന്നെയായിരുന്നു. 11A." വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോയിംഗ് ഡ്രീംലൈനർ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്.

1998ലെ തന്‍റെ ബോർഡിംഗ് പാസ് ഇപ്പോൾ കൈവശമില്ലെന്ന് റുവാങ്‌സാക് പറഞ്ഞു, എന്നാൽ പത്രവാർത്തകളിൽ തന്‍റെ സീറ്റ് നമ്പറും രക്ഷപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരണത്തെ അതിജീവിച്ചതിന് ശേഷം വർഷങ്ങളോളം താൻ അനുഭവിച്ച മാനസികമായ പ്രയാസങ്ങളെ കുറിച്ച് നടൻ പലതവണ പരസ്യമായി സംസാരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ദശാബ്ദത്തോളം അദ്ദേഹം പിന്നീട് വിമാനയാത്ര ചെയ്തിട്ടില്ല.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ