2 യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടന്നു, വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കുമെന്ന് ട്രംപ്; നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ പുതിയ പോർമുഖം

Published : Apr 12, 2026, 08:43 PM IST
Donald Trump

Synopsis

ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാനെ ഒരു ദിവസം കൊണ്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാന്‍റെ ഊർജ്ജ മേഖലയെ ലക്ഷ്യമിടുമെന്നും ചർച്ചകൾക്ക് അവർ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ വിന്യസിച്ചത് പശ്ചിമേഷ്യയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പരാജയപ്പെട്ടതിന് പിന്നാലെ, അതിശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കുമെന്നും ഇറാൻ വൈകാതെ തന്നെ ചർച്ചാമേശയിലേക്ക് തിരിച്ചെത്തുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിക്കേണ്ടി വരുമെന്നും അവരുടെ പക്കൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്‍റെ ഊർജ്ജ നിലയങ്ങളും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. കേവലം ഒരു മണിക്കൂർ കൊണ്ട് ഇറാന്‍റെ ഊർജ്ജ മേഖലയെ തകർക്കാൻ തനിക്ക് സാധിക്കുമെന്നും എന്നാൽ ഒരിക്കൽ തകർക്കപ്പെട്ടാൽ അത് പുനർനിർമ്മിക്കാൻ അവർക്ക് പത്ത് വർഷത്തിലേറെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ രാജ്യത്തെ തന്ത്രപ്രധാനമായ പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ലോകം ഒരിക്കലും തിരിച്ചുകാണാത്ത വിധം ഒരു നാഗരികത തന്നെ ഇല്ലാതാകുമെന്ന തന്‍റെ മുൻപത്തെ പ്രസ്താവനയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ശക്തമായ മുന്നറിയിപ്പുകളാണ് ഇറാനെ ചർച്ചകൾക്ക് പ്രേരിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കും ഭീഷണികൾക്കും മറുപടിയായാണ് താൻ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്‍റെ പുതിയ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വലിയ ആശങ്കകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

ഇതിനിടെ, അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ യാത്ര നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം 'യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ', 'യുഎസ്എസ് മൈക്കൽ മർഫി' എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളാണ് ഹോർമുസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചർച്ച കഴി‌ഞ്ഞതോടെ നടുക്കുന്ന പ്രഖ്യാപനവുമായി ട്രംപ്, കപ്പലുകൾ ഇനി അമേരിക്ക തടയും; ഹോർമുസിൽ കനത്ത പ്രതിസന്ധി, യുഎസ് നേവി ഇറങ്ങുന്നു
റഷ്യയിൽ നിന്നൊരു നിർണായക ഫോൺ കോൾ, ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതോടെ നേരിട്ടിറങ്ങി പുടിൻ, ഇറാൻ പ്രസിഡന്‍റിനോട് ചർച്ച നടത്തി; മധ്യസ്ഥത വഹിക്കാം