'നട്ടെല്ല് പൊട്ടി പുറത്തുവന്നു',പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ 2 വയസുകാരിയെ കൊലപ്പെടുത്തി 27കാരൻ, തടവ് ശിക്ഷ

Published : Jun 08, 2025, 05:22 PM IST
new born baby

Synopsis

അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു 27കാരന്റെ ക്രൂരത. 2 വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച ശേഷമായിരുന്നു മ‍ർദ്ദനമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്

ഫ്ലോറിഡ: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ മകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവിതാവസാനം വരെ തടവ് ശിക്ഷ. മുൻ കാമുകിയുടെ രണ്ട് വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ച് നട്ടെല്ല് പുറത്തെടുത്ത് കൊലപ്പെടുത്തിയതിനാണ് ശിക്ഷ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ട്രാവിസ് റേ തോംപ്സൺ എന്ന 27കാരനാണ് മുൻ കാമുകിയുടെ രണ്ട് വയസ് മാത്രം പ്രായമുള്ള മകളെ ക്രൂരമായി മ‍ർദ്ദിച്ച് കൊലപ്പെടുത്തിയത്.

കാമുകി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു രണ്ട് വയസുകാരിയായ ജാക്വിലിൻ ഷിംഗൽ ക്രൂര മ‍ർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. 2022 മെയ് 2നായിരുന്നു സംഭവം. ഫസ്റ്റ് ഡിഗ്രി കൊലപാതകമാണ് 27കാരനെതിരെ ചുമത്തിയിട്ടുള്ളത്. അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു 27കാരന്റെ ക്രൂരത. 2 വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച ശേഷമായിരുന്നു മ‍ർദ്ദനമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കുട്ടിക്ക് അസ്വഭാവികമായി എന്തോ സംഭവിച്ചെന്നും ഇയാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഭയന്ന് അമ്മ ഓഫീസിൽ നിന്ന് തിരികെ എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ്.

അമ്മ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27കാരനെ തുടക്കത്തിൽ ചോദ്യം ചെയ്ത സമയത്ത് കുട്ടി വീണ് പരിക്കേറ്റതെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പോസ്റ്റ്മോ‍ർട്ടത്തിലാണ് കുട്ടിയുടെ നട്ടെല്ല് പൊട്ടി പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് വ്യക്തമായത്. ചെകുത്താന് സമാനമായ ക്രൂരതയാണ് 27കാരൻ ചെയ്തതെന്നാണ് സ്റ്റേറ്റ് അറ്റോണി വിശദമാക്കിയത്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ രാക്ഷസൻ കൊലപ്പെടുത്തിയെന്നും ഫിഫ്ത്ത് ജുഡീഷ്യൽ സ‍ർക്യൂട്ട് സ്റ്റേറ്റ് അറ്റോണി പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ