തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ

Published : Jan 20, 2026, 09:48 AM IST
Class room

Synopsis

ഇതിന് പുറമേ സ്കൂളിലെ പ്രധാനാധ്യാപകൻ ഇടവേള സമയങ്ങളിൽ കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയിൽ നിരീക്ഷിച്ചുവെന്നും ഇത് കളിയിൽ നിന്ന് പിന്മാറാനും കൂട്ടുകാരിൽ നിന്ന് അകന്നിരിക്കാൻ എട്ട് വയസുകാരനെ പ്രേരിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം

ബ്രിട്ടൻ: തിലക കുറിയുമായി ക്ലാസിലെത്തിയ 8 വയസുകാരനെ തിരികെ വീട്ടിലേക്ക് അയച്ച് സ്കൂൾ അധികൃതർ. ബ്രിട്ടനിലെ വെബ്ലിയിലെ വികാർ ഗ്രീൻസ് പ്രൈമറി സ്കൂളിലാണ് സംഭവം. മതപരമായ ചിഹ്നങ്ങൾ അണിയുന്നതിന് സ്കൂളിൽ വിലക്കുള്ളപ്പോഴാണ് ഇന്ത്യൻ വംശജനായ വിദ്യാർത്ഥി തിലക കുറിയുമായി സ്കൂളിലെത്തിയത്. കുട്ടിയോട് സംഭവത്തിൽ സ്കൂൾ അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. പ്രായപൂത്തിയാകാത്ത കുട്ടിക്ക് തികച്ചും അനുയോജ്യമായ നടപടിയെന്നാണ് സംഭവത്തേക്കുറിച്ച് സ്കൂളിന്റെ പ്രതികരണം. ഇതിന് പുറമേ സ്കൂളിലെ പ്രധാനാധ്യാപകൻ ഇടവേള സമയങ്ങളിൽ കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയിൽ നിരീക്ഷിച്ചുവെന്നും ഇത് കളിയിൽ നിന്ന് പിന്മാറാനും കൂട്ടുകാരിൽ നിന്ന് അകന്നിരിക്കാൻ എട്ട് വയസുകാരനെ പ്രേരിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. ക്ലാസിലെ ചുമതലകളിൽ നിന്ന് വിദ്യാർത്ഥിയെ നീക്കിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നത്. മതപരമായ വിവേചനം കുട്ടിക്കെതിരെ നടക്കുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കപ്പെടുന്നതും മാറ്റി നിർത്തപ്പെട്ടതും കുട്ടിയുടെ മതപരമായ വിശ്വാസത്തെ തുടർന്നാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

 ഹിന്ദു വിശ്വാസം അനുസരിച്ച് തിലകത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പ്രധാനാധ്യാപകനേയും സ്കൂളിലെ മുതിർന്ന അധ്യാപകരേയും ബോധിപ്പിക്കാൻ സ്കൂളിലെ മറ്റ് ഹിന്ദു വിഭാഗത്തിലെ കുട്ടികളുടെ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് ആരോപണം. അധികാര ദുർവിനിയോഗം നടത്തുന്നുവെന്നാണ് പ്രവാസി ഇന്ത്യക്കാർ ആരോപിക്കുന്നത്. സ്കൂളിലെ സമാന രീതികൾ മൂലം കുറഞ്ഞത് 4 കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോണൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസിനോട്' പ്രതികരിക്കാതെ ഇന്ത്യ, ഭാവിയിൽ കശ്മീർ വിഷയത്തിലെ ട്രംപ് നിലപാടിൽ സന്ദേഹം
റോളർ കോസ്റ്റർ റൈഡ് പൂർത്തിയായി, താഴെയിറങ്ങാതെ 70കാരി, പരിശോധനയിൽ പുറത്ത് വന്നത് ദാരുണാന്ത്യം