അനാശാസ്യത്തിന് വിസമ്മതിച്ചു; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പ്രതികൾ ദുബായിൽ പിടിയിൽ

Published : May 24, 2025, 02:57 AM ISTUpdated : May 24, 2025, 07:21 AM IST
അനാശാസ്യത്തിന് വിസമ്മതിച്ചു; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പ്രതികൾ ദുബായിൽ പിടിയിൽ

Synopsis

ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ച സംഘത്തോട് യുവാക്കൾ വിസമ്മതിച്ചതാണ് പ്രകോപനമായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദുബായ്: അനാശാസ്യത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പേർ ദുബായിൽ പിടിയിൽ. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. 3 ഏഷ്യക്കാർ ആണ് പ്രതികൾ. 2 യുവാക്കളാണ് ആക്രമണത്തിനിരയായത്. ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ച സംഘത്തോട് യുവാക്കൾ വിസമ്മതിച്ചതാണ് പ്രകോപനമായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു യുവാവിനെ സംഘം കുത്തിക്കൊലപ്പെടുത്തുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസ് നിലവിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷനിലാണ്.  24 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'