അമേരിക്കയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം, ഈ വർഷം അക്രമിക്കപ്പെടുന്നത് നാലാമത്തെ ക്ഷേത്രം

Published : Aug 13, 2025, 05:59 PM IST
baps-shri-swaminarayan-mandir

Synopsis

ഒരു വർഷത്തിനിടെ ഇത് നാലാമത്തെ ക്ഷേത്രമാണ് അമേരിക്കയിൽ ആക്രമിക്കപ്പെടുന്നത്.

വാഷിങ്ടൺ: അമേരിക്കയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗ്രീൻവുഡ് സിറ്റിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ചുവരുകൾ ഇന്ത്യാ വിരുദ്ധവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിൽ കുറിച്ചു. ഒരു വർഷത്തിനിടെ ഇത് നാലാമത്തെ ക്ഷേത്രമാണ് അമേരിക്കയിൽ ആക്രമിക്കപ്പെടുന്നത്. ക്ഷേത്രം വികൃതമാക്കിയതിന് പിന്നിൽ ഖലിസ്ഥാൻ അനുകൂലികളാണെന്നാണ് ആരോപണം.

ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ക്ഷേത്രം വികൃതമാക്കിയ അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോൺസുലേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ പ്രധാന സൈൻബോർഡ് ആണ് അക്രമികൾ വികൃതമാക്കിയത്. ക്ഷേത്ര പ്രദേശത്ത് കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ യുഎസിലെ ഒരു ബിഎപിഎസ് ക്ഷേത്രത്തിന് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്