
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് തീവച്ചു. ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്. ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരിലൊരാൾ 15 വയസുകാരനും ഒരാൾ 54 വയസുകാരനുമാണ്. രണ്ടുപേർ റസ്റ്റോറന്റിൽ കയറി നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് ഹോട്ടലിന് അകത്തുണ്ടായിരുന്ന ഒമ്പത് പേർ ഇവിടെ നിന്നും രക്ഷപ്പെട്ടു. റെസ്റ്റോറൻ്റിൻ്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തിയ ശേഷം റെസ്റ്റോറൻ്റിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പൊലീസ് എത്തുന്നതിന് മുൻപ് ഇവിടെ നിന്നും രക്ഷപ്പെട്ട രണ്ട് പേരെ കൂടി പൊലീസ് തിരയുന്നുണ്ട്. അന്വേഷണത്തിൽ സഹായിക്കാൻ കൂടുതൽ വിവരം അറിയുന്നവർ മുന്നോട്ട് വരണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam