അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്, അക്രമി കസ്റ്റഡിയിൽ

Published : Jun 02, 2025, 06:36 AM IST
അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്, അക്രമി കസ്റ്റഡിയിൽ

Synopsis

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണം ഭീകരവാദമെന്ന നിലയിൽ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു.   

വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ നിരവധി പേർക്ക് പരിക്ക്. ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഞായാറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണം ഭീകരവാദമെന്ന നിലയിൽ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു. ഇന്ധനം നിറച്ച കുപ്പികൾ ആണ് അക്രമത്തിന് ഉപയോഗിച്ചത്. 

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; നേരിട്ടു പങ്കെടുത്തയാൾ അറസ്റ്റിൽ, പിടികൂടിയത് കേരള- കർണാടക അതിർത്തിയിൽ വെച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം