ദുരന്തയാത്ര... നിറയെ യാത്രക്കാരുമായി പോയ ബസ് ചെങ്കുത്തായ താഴ്‌ചയിലേക്ക് മറിഞ്ഞു; വിദേശിയടക്കം 19 പേർ നേപ്പാളിൽ മരിച്ചു

Published : Feb 23, 2026, 03:58 PM IST
nepal bus accident

Synopsis

പൊഖാറയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോയ സ്വകാര്യ ബസ് ത്രിശൂലി നദിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരു ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു. നേപ്പാളിലെ മോശം റോഡുകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം

കാഠ്‌മണ്ഡു: നേപ്പാളിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്. ബെനിഘട്ടിനടുത്തുള്ള ത്രിശൂലി നദിയുടെ തീരത്ത് വച്ച് കുത്തനെയുള്ള ചരിവിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മരിച്ചവരിൽ 24 വയസ്സുള്ള ഒരു ബ്രിട്ടീഷ് പൗരനുമുണ്ടെന്ന് ധാഡിംഗ് ജില്ലാ പോലീസ് ഓഫീസിൽ നിന്ന് അറിയിച്ചു. ന്യൂസിലൻഡിൽ നിന്നുള്ള സ്ത്രീക്ക് നിസാര പരിക്കേറ്റ. ഒരു ചൈനീസ് പൗരനും പരിക്കേറ്റ് ചികിത്സയിലാണ്. ഒര ചൈനീസ് പൗരനെ കാണാതായെന്നും റിപ്പോർട്ടുണ്ട്.

നേപ്പാളിൽ ഇത്തരം ബസ് അപകടങ്ങൾ പതിവാണ്. മോശം റോഡുകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് അപകടത്തിന് കാരണം. പർവതങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ ഇടുങ്ങിയ റോഡുകളാണ് പ്രധാന ഗതാഗത മാർഗം. 2024 ൽ ഇതേ സ്ഥലത്ത് വച്ച് രണ്ട് ബസുകൾ താഴ്ചയിലേക്ക് മറിഞ്ഞ് 65 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലൊരു ബസ് ഈ വർഷമാണ് കണ്ടെത്തിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് രാജാവായി മാറിയ പൊലീസുകാരന്‍, കരുണയില്ലാത്ത കൊലയാളി; ആരാണ് മെക്‌സിക്കോയെ വിറപ്പിച്ച എല്‍ മെഞ്ചോ?
യാത്രക്കാരിലേറെയും വിദേശികൾ, നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു