സര്‍ക്കസിലെ സിംഹം പരിശീലകനെ ആക്രമിച്ചു; ഞെട്ടിക്കുന്ന വീഡിയോ

Published : Apr 05, 2019, 11:01 PM ISTUpdated : Apr 05, 2019, 11:05 PM IST
സര്‍ക്കസിലെ സിംഹം പരിശീലകനെ ആക്രമിച്ചു; ഞെട്ടിക്കുന്ന വീഡിയോ

Synopsis

സര്‍ക്കസിനിടെ സിംഹം പരിശീലകന്‍റെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു.

ഉക്രൈന്‍: കാണികളെ ഏറ്റവും കൂടുതല്‍  ത്രസിപ്പിക്കുന്ന വിനോദങ്ങളിലൊന്നാണ് സര്‍ക്കസ്. എന്നാല്‍ സര്‍ക്കസിനിടെ പല രീതിയിലുള്ള അപകടങ്ങളും സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ കാഴ്ചക്കാരെ ഞെട്ടിക്കുന്ന  അപകടമാണ് ഉക്രൈനില്‍ സംഭവിച്ചത്. സര്‍ക്കസ് പുരോഗമിക്കുന്നതിനിടെ പരിശീലകനെ സിംഹം ആക്രമിക്കുന്ന  വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.    

ഉക്രൈനിലെ ലുഗന്‍സ്ക് സ്റ്റേറ്റ് സര്‍ക്കസിലാണ് അപകടമുണ്ടായത്. സര്‍ക്കസിനിടെ സിംഹം പരിശീലകന്‍റെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. കൈയ്യിലിരുന്ന വടി തട്ടി മാറ്റിയ ശേഷം സിംഹം ഇയാളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. പ്രശസ്ത സര്‍ക്കസ് പരിശീലകന്‍ ഹമദ  കൗട്ടയാണ് സിംഹത്തിന്‍റെ ആക്രമണത്തിനിരയായത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം നിരവധി ആളുകളാണ് കണ്ടത്. ആക്രമണത്തില്‍ പരിശീലകന്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. 

PREV
click me!

Recommended Stories

തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം, കാറിനെ ഇടിച്ചിട്ട് എമ‍ർജൻസി ലാൻഡിങ്; സംഭവം ഫ്ലോറിഡയിൽ- VIDEO
ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം