
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധി പേർക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ പൗരന്മാരോട് നിർദേശിച്ചു. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോൺസുലേറ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. .
കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ദില്ലിയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്‍റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.
ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് പ്രത്യേക സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam