
ബെയ്ജിങ്: കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയിൽ ചൈനയിലെ വുഹാൻ നഗരം അധികൃതർ അടച്ചിട്ടു. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിൻ സർവ്വീസുകൾ ഉൾപ്പടെയുള്ള പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചിരിക്കുകയാണ്. പൗരൻമാർ നഗരം വിട്ടുപോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇതുവരെ 17 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. 571 പേർക്ക് വൈറസ് ബാധ പിടിപെട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. തായ്‍ലൻഡ്, തായ്‍വാൻ, യുഎസ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തായ്‍ലൻഡിൽ നാല് പേർക്കും മറ്റ് രാജ്യങ്ങളിലായി ഒരാൾക്കുവീതമാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
Read More: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി
കൊറോണ വൈറസിന്റെ ആഘാതം നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വിയന്നയിൽ അടിയന്തര യോഗം ചേർന്നിരുന്നു. എബോള, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗബാധയെ തുടർന്ന് പുറപ്പെടുവിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) ചൈനയിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനും പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ഡബ്ല്യുഎച്ച്ഒ ചർച്ച വ്യാഴാഴ്ചവരെ നീട്ടിയിരുന്നു.
അതേസമയം, ജനുവരി 24ന് ചൈനയിൽ പുതുവർഷദിനാചരമാണ്. എന്നാൽ, കൊറോണ വൈറസ് ഭീതി പടർത്തുന്നിതാൽ രണ്ടാഴ്ച്ചയോളം തുടരുന്നു ആഘോഷങ്ങൾക്ക് ഇത്തവണ കരിനിഴൽ വീഴുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam