
ന്യൂയോര്‍ക്ക് : 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടുവെന്ന് പറയാൻ യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വിസമ്മതിച്ചു. രാജ്യത്തെ അഭിസംബോധ ചെയ്തുകൊണ്ടുള്ള ഒരു പ്രസംഗത്തില്‍ ട്രംപിന്‍റെ ജീവനക്കാര്‍ തയ്യാറാക്കിയ വായിക്കാൻ വിസമ്മതിക്കുന്ന വീഡിയോ വൈറലാകുകയാണ്.
ക്യാപിറ്റൽ ഹിൽ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സെലക്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ച വീഡിയോയില്‍ കലാപകാരികളെ അപലപിക്കാൻ ട്രംപ് വിസമ്മതിക്കുന്നതായും കാണിക്കുന്നുണ്ട്. "ഈ തിരഞ്ഞെടുപ്പ് ഇപ്പോൾ അവസാനിച്ചു. കോൺഗ്രസ് ഫലങ്ങൾ സാക്ഷ്യപ്പെടുത്തി," എന്നാണ് ട്രംപ് പറയേണ്ടത്. എന്നാല്‍ വീഡിയോയില്‍ അത് വിഴുങ്ങുകയാണ്.
കലാപകാരികൾ യുഎസ് ക്യാപിറ്റലിൽ ഇരച്ചുകയറി 24 മണിക്കൂറിന് ശേഷം റെക്കോർഡ് ചെയ്ത വീഡിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അക്രമത്തെ അപലപിക്കുന്ന ഒരു പ്രസംഗം ട്രംപിന് അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥർ എഴുതി നല്‍കിയെങ്കിലും. വായിക്കാൻ വിസമ്മതിക്കുകയും വാചകം സ്വയം എഡിറ്റ് ചെയ്യുന്നതായും വീഡിയോയില്‍ കാണാം.
"നിയമം ലംഘിച്ചവരോട്," എന്നാണ് ട്രംപ് തുടങ്ങുന്നത്, "നിങ്ങൾ അനുഭവിക്കും, പ്രസ്ഥാനത്തെ നിങ്ങള്‍ പ്രതിനിധീകരിക്കുന്നില്ല, നിങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ല, നിങ്ങൾ നിയമം ലംഘിച്ചാൽ.. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. നിങ്ങൾ അനുഭവിക്കേണ്ടി വരും', ഞാൻ നേരത്തെ പറഞ്ഞിരുന്നു."
മറ്റൊരു ഘട്ടത്തിൽ, തിരഞ്ഞെടുപ്പ് അവസാനിച്ചുവെന്ന് പറയുന്ന ഭാഗം വായിക്കാന്‍ ട്രംപ് വിസമ്മതിച്ചു. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഇപ്പോൾ അവസാനിച്ചു, കോൺഗ്രസ് ഫലം സാക്ഷ്യപ്പെടുത്തി ഖണ്ഡിക വായിക്കുക. "തെരഞ്ഞെടുപ്പ് അവസാനിച്ചുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല," അദ്ദേഹം പ്രഖ്യാപിക്കുന്നത് വീഡിയോയില്‍ ഉണ്ട്."ഇലക്ഷൻ അവസാനിച്ചു' എന്ന് പറയാതെ 'കോൺഗ്രസ് ഫലങ്ങൾ സാക്ഷ്യപ്പെടുത്തി' എന്ന് പറയണം, ശരിയല്ലെ?"- എന്ന് ട്രംപ് ചോദിക്കുന്നു.
അതേ സമയം ക്യാപിറ്റൽ ഹിൽ കലാപം അന്വേഷിക്കുന്ന സമിതിയെ കംഗാരു കോടതി എന്ന് വിളിച്ച് ട്രംപ് പ്രതികരിച്ചു. പാനലിന്റെ വൈസ് ചെയർ ലിസ് ചെനിയെ പരാജിതമന്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.
'എന്നെ തെരഞ്ഞെടുപ്പില്‍ കബളിപ്പിച്ചു, എന്‍റെയും രാജ്യത്തിന്‍റെയും വിജയം തട്ടിയെടുത്തു. യുഎസ്എ നരകത്തിലേക്ക് പോകുകയാണ്. ഞാൻ സന്തോഷവാനല്ല. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതി, അന്വേഷണ ഏജന്‍സി അഴിമതി നിറഞ്ഞതും പക്ഷപാതപരവുമാണെന്നും ട്രംപ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam