വീണ്ടും അപകടമുനമ്പിൽ ഡ്രീംലൈനര്‍ വിമാനം! പറന്നുയര്‍ന്ന ഉടൻ എഞ്ചിൻ തകരാറിലായി, രണ്ടര മണിക്കൂര്‍ വട്ടമിട്ട് തിരിച്ചിറക്കി

Published : Jul 29, 2025, 09:14 PM IST
dreamliner

Synopsis

വാഷിങ്ടണിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് പറന്നുയർന്ന ഉടൻ എഞ്ചിൻ തകരാർ നേരിട്ടു. 

വാഷിങ്ടൺ: പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാറിലായ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സമയോജിത ഇടപടെലലിൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂലൈ 25-നാണ് സംഭവം നടന്നത്. വാഷിങ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ജർമ്മനിയിലെ മ്യൂണിക്കിലേക്കായിരുന്നു ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറന്നത്.

ഏകദേശം 5000 അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിൻ പെട്ടെന്ന് പ്രവർത്തനരഹിതമായി. ഉടൻതന്നെ പൈലറ്റ് എയർട്രാഫിക് കൺട്രോളിലേക്ക് 'മെയ്‌ഡേ' സന്ദേശം അയച്ചു. അടിയന്തരമായി തിരിച്ചിറങ്ങാൻ അനുമതിയും തേടി. നിറയെ ഇന്ധനവുമായി പറന്നുയർന്ന വിമാനത്തിന് ഉടൻ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം പൂർണ്ണമായും കളയേണ്ടതുണ്ടായിരുന്നു. ഇതിനായി വിമാനം ഏകദേശം രണ്ടര മണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നു.

ഈ സമയത്ത് ഡള്ളസ് വിമാനത്താവളത്തിലെ മറ്റ് വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെച്ചു. ഒടുവിൽ, യാതൊരു അപകടവുമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. 260 യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സമീപകാലത്ത് ബോയിങ് വിമാനങ്ങൾക്ക് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 260 പേർ മരിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ടതും ബോയിങ്ങിന്റെ 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?