ഓസ്ട്രേലിയയിൽ ഭൂചലനം, കെട്ടിടങ്ങൾ തക‍ർന്നു, സുനാമി മുന്നറിയിപ്പില്ല

By Web TeamFirst Published Sep 22, 2021, 9:39 AM IST
Highlights

വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തൽ നിരവധി കെട്ടിടങ്ങൾ തകർന്നു...

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തൽ നിരവധി കെട്ടിടങ്ങൾ തകർന്നു. മരണം റിപ്പോ‍ട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുട‍ർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല.

click me!