മുൻകാലുകളിൽ ചങ്ങല ഇട്ടില്ല, കാട്ടൂരിൽ ഊട്ടിന് എത്തിച്ച ആന നടുറോഡിലൂടെ ഇടഞ്ഞോടി പരിഭ്രാന്തി പരത്തി, തളച്ച് പാപ്പാന്മാർ

Published : Jul 20, 2025, 04:22 PM IST
Elephant attack

Synopsis

അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു.

തൃശൂർ: തൃശൂർ ജില്ലയിലെ കാട്ടൂരിൽ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. കാട്ടൂർ എസ്എൻഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തിൽ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്ന ആനയാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഇടഞ്ഞോടിയത്. ആനയുടെ മുൻകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല.

അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു