'അതെല്ലാം കെട്ടുകഥ, താൻ ഒരു വാഗ്ദാനവും നൽകിയിട്ടില്ല'; ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ട് തള്ളി ട്രംപ്; ചർച്ച തുടരുന്നുവെന്ന് ഇറാൻ

Published : Sep 29, 2026, 07:47 AM IST
Donald Trump

Synopsis

ഇറാന് ഇളവുകൾ നൽകാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ തള്ളി ട്രംപ് രംഗത്ത്. അമേരിക്കൻ മാധ്യമമായ ആക്സിയോസിൻ്റെ റിപ്പോർട്ട് ആണ് ട്രംപ് തള്ളുന്നത്. ഇത്തരം വാർത്തകളെല്ലാം കെട്ടുകഥയാണെന്നും ഉടൻ പിൻവലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

വാഷിങ്ടൺ: ആണവ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താൽ ഇറാന് ഇളവുകൾ നൽകാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇത്തരം വാർത്തകളെല്ലാം കെട്ടുകഥയാണെന്ന് പറഞ്ഞ ട്രംപ്, താൻ ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ പിൻവലിക്കണെമന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന് എതിരായ ഉപരോധങ്ങൾ ഇളവ് ചെയ്യുമെന്നും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുമെന്നുമായിരുന്നു അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് പാടെ തള്ളുകയാണ് ട്രംപ്.

“ട്രംപ് ഇറാന് ഉപരോധങ്ങളിൽ ഇളവും മരവിപ്പിച്ച ഫണ്ടുകളും വാഗ്ദാനം ചെയ്തുവെന്ന് ആക്സിയോസ് ഇപ്പോൾ ഒരു വാർത്ത പുറത്തുവിട്ടിരിക്കുന്നു. ഇത് അസത്യമാണ്. ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. മറ്റെല്ലാ വാർത്തകളെയും പോലെ ആക്സിയോസിന്റെ ഈ കഥയും ഒരു വ്യാജനിർമ്മിതിയാണ്, അവരുടെ ‘ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യാജ വാർത്ത അവർ ഉടനടി പിൻവലിക്കണം"- ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയും ഇറാനുമിടയിൽ ഏഴ് മാസം നീണ്ട സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാർ രൂപപ്പെടുത്താനായി ഖത്തറിൻ്റെയും പാകിസ്ഥാൻ്റെയും മധ്യസ്ഥതയിൽ ചർച്ചകൾ തുടരുന്നതിനിടെ ആണ് ട്രംപിൻ്റെ പ്രതികരണം. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വഴി തുറക്കാനായി ഇക്കഴിഞ്ഞ ദിവസം മധ്യസ്ഥരുമായി യുഎസ്, ഇറാൻ പ്രതിനിധികൾ വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു.

മധ്യസ്ഥ രാജ്യങ്ങൾ വഴി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും യുദ്ധം ഏതറ്റം വരെ പോയാലും അമേരിക്കയെ നേരിടാൻ തയ്യാറാണെന്നും അരാഗ്ചി വ്യക്തമാക്കി. ഖത്തർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അരാഗ്ചിയുടെ പ്രതികരണം. ചർച്ചകൾ അനുകൂലമാണെന്ന് പ്രതികരിച്ച യുഎസ് ഉദ്യോഗസ്ഥൻ, ആണവ വിഷയത്തിലടക്കം ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎൻ രക്ഷാസമിതി പുനസംഘടിപ്പിക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും, ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ കൈകോർക്കാനും ധാരണ
ഇറാന് മേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാമെന്ന് ഡൊണാൾഡ് ട്രംപ്; പക്ഷെ, ആണവപദ്ധതികളിൽ വ്യക്തവും കൃത്യവുമായ നടപടി വേണം