കൊലപാതകവും ലൈംഗികാതിക്രമവും ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തിൽ തൂക്കിലേറ്റി

Published : Jun 22, 2026, 03:16 PM IST
court verdict

Synopsis

കൊലപാതകവും ലൈംഗികാതിക്രമവും ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തിൽ തൂക്കിലേറ്റി. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, അനധികൃതമായി ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

കുവൈത്ത് സിറ്റി: അഞ്ച് കുറ്റവാളികൾക്ക് കുവൈത്തിലെ സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബെദൂൺ, ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവർക്കെതിരെ അന്തിമ കോടതി വിധിപ്രകാരം തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, അനധികൃതമായി ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. അപ്പീൽ കോടതിയും കസേഷൻ കോടതിയും ശിക്ഷ ശരിവെച്ചതിന് പിന്നാലെ അമീറിന്റെ അംഗീകാരവും ലഭിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധത്തിനുള്ള അവസരങ്ങളും നൽകിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറുത്ത വസ്ത്രവും സ്വർണനിറമുള്ള തലമുടിയും; 'മിസ്റ്ററി വുമണി'നെ തേടി സോഷ്യൽ മീഡ‍ിയയെ ആശയക്കുഴപ്പത്തിലാക്കി ട്രംപിന്‍റെ പോസ്റ്റ്
കണ്ടെയ്നറുകൾക്ക് അടിയിൽ ഭൂഗർഭ അറ, സൂക്ഷിച്ചത് 7500 കോടിയുടെ മയക്കുമരുന്ന്, ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി ഓസ്ട്രേലിയ