ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

Published : May 31, 2025, 03:12 AM IST
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

Synopsis

1.15 മണിക്കൂറോളം നേരം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത് എന്നാണ് വിവരം.

കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് വിശദീകരണം. IX 436 എന്ന വിമാനമാണ് മസ്കറ്റിൽ ഇറക്കിയത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11 മണിയോടുകൂടി കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ഇതിനിടയിലാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്.

ഇതോടെ 200 ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. 1.15 മണിക്കൂറോളം നേരം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത് എന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു