ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ, അന്വേഷണം

Published : Oct 04, 2026, 08:52 PM IST
Flydubai flight pilot attack

Synopsis

2017ലാണ് ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് പോയി. 2019ൽ പഠിച്ചിരുന്ന കോഴ്സ് തുടരാത്തതിനാൽ ഇയാളുടെ വിസ റദ്ദാക്കുകയായിരുന്നു.

സിഡ്നി: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ട് വർഷത്തോളം ഈ പൈലറ്റ് ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയായി കഴിഞ്ഞിരുന്നു. ഒമാൻ പൈലറ്റിന് 2014ലാണ് ഓസ്ട്രേലിയയിലേക്ക് വിദ്യാർത്ഥി വിസ നൽകിയത്. 2017ലാണ് ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് പോയി. 2019ൽ പഠിച്ചിരുന്ന കോഴ്സ് തുടരാത്തതിനാൽ ഇയാളുടെ വിസ റദ്ദാക്കുകയായിരുന്നു. ഓസ്ട്രേലിയൻ ഫെഡറൽ പോലീസും സുരക്ഷാ ഇന്റലിജൻസ് ഓർഗനൈസേഷനും ഉൾപ്പെടുന്ന കൗണ്ടർ ടെററിസം ടീം ഇയാൾക്ക് ഓസ്ട്രേലിയയിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണട്. ഇയാൾ ഓസ്ട്രേലിയൻ സർവ്വകലാശാലയിൽ എഞ്ചിനീയറിംഗും യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ഏവിയേഷൻ മാനേജ്‌മെന്റിൽ വിദൂര വിദ്യാഭ്യാസ കോഴ്സും പൂർത്തിയാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ ദുബായിക്കും തെൽ അവീവിനുമിടയിലുള്ള വിമാന സർവ്വീസുകൾ ഫ്ലൈദുബായ് താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ യു.എ.ഇക്ക് പുറമെ ഇസ്രായേൽ ഉൾപ്പെടെയുള്ള മറ്റ് വിവിധ രാജ്യങ്ങളും പങ്കാളികളാകുന്നുണ്ട്. ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനത്തിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാനവും ഫ്ലൈദുബായ് നിർത്തിവച്ചിരിക്കുകയാണ്. സുരക്ഷയാണ് പ്രധാനം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്ലൈദുബായ് വിമാന സർവീസുകൾ നിർത്തിവച്ചത്.സെപ്തംബർ 30ന് 180 യാത്രക്കാരുമായി ടെൽ അവീവിലേക്ക് പോയ വിമാനത്തിൻ്റെ കോക്‌പിറ്റിൽ വച്ച് പൈലറ്റിനെ സഹപൈലറ്റ് കുത്തുകയും വിമാനം ഇസ്രായേലിലേക്ക് ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ചാൻസലറുടെ സന്ദർശനത്തിനിടെ കീവിലെ പ്രധാന പാലത്തിന് നേരെ ഡ്രോൺ ആക്രമണവുമായി റഷ്യ
വധശിക്ഷ നടപ്പാക്കുന്നതിൽ വീഴ്ച, അമേരിക്കയിൽ രാജി പ്രഖ്യാപനവുമായി ജയിൽ മേധാവി