വിസ ലഭിച്ചെന്ന് കരുതി നടപടികൾ കഴിഞ്ഞെന്ന് കരുതേണ്ട! ശേഷവും സക്രീനിങ് തുടരും; വിസ റദ്ദാക്കപ്പെടുമെന്നും യുഎസ് എംബസി

Published : Jul 13, 2025, 09:34 PM IST
America Visa

Synopsis

വിസ ലഭിച്ച ശേഷവും യുഎസ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം നടത്തുമെന്ന് യുഎസ് എംബസി. നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. 

ദില്ലി: വിസ ലഭിച്ചതിന് ശേഷവും പരിശോധനകൾ തുടരുമെന്ന് ഓർമ്മിപ്പിച്ച് ഇന്ത്യയിലെ യുഎസ് എംബസി പുതിയ മുന്നറിയിപ്പ്. യു.എസ്. നിയമങ്ങളും കുടിയേറ്റ നിയമങ്ങളും പാലിക്കാത്ത വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്നും എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഊന്നിപ്പറഞ്ഞു. യു.എസ്. വിസ അനുവദിച്ചതിന് ശേഷം പരിശോധനകൾ അവസാനിക്കുന്നില്ല. വിസ ഉടമകൾ യുഎസ് നിയമങ്ങളും കുടിയേറ്റ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട് - അവർ നിയമങ്ങൾ ലംഘിച്ചാൽ വിസ റദ്ദാക്കുകയും അവരെ നാടുകടത്തുകയും ചെയ്യും. അമേരിക്കക്ക് ദേശീയ സുരക്ഷയാണ് പരമപ്രധാനമെന്നും എംബസി കൂട്ടിച്ചേർത്തു.

യു.എസിൻ്റെ കുടിയേറ്റ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി എല്ലാ അപേക്ഷകരെയും നിരന്തര നിരീക്ഷണത്തിന് വിധേയരാക്കുന്നത് തുടരും. തെറ്റായ വിവരങ്ങൾ നൽകി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ വിസ റദ്ദാക്കുമെന്നും, അതിനുപുറമെ നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കുമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു.

നിയമവിരുദ്ധമായി ആരും യു.എസിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ കർശന നിലപാടുകളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. അതിനാൽ, വ്യാജ വിവരങ്ങൾ നൽകി രാജ്യത്തെത്തിയാൽ ഭാവിയിൽ വിസ റദ്ദാക്കാനുള്ള സാധ്യതയേറെയാണ്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് അടുത്തിടെ ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിച്ചിരുന്നു.

കഴിഞ്ഞ മേയ് 27-ന് ലോകവ്യാപകമായുള്ള എല്ലാ കോൺസുലേറ്റുകളോടും പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങളും എക്സ്ചേഞ്ച് വിസിറ്റ് വിസകൾക്കുള്ള അപേക്ഷകളും താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. കൊവിഡിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് യു.എസ്. കുറച്ചിരുന്നുവെങ്കിലും, യു.എസ്. സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ