സ്വപ്ന യാത്രയുടെ അവസാന ലാപ്പിൽ 5 വയസുകാരിയായ മകൾ കപ്പലിൽ നിന്ന് കടലിലേക്ക് വീണു, പിന്നാലെ ചാടി അച്ഛൻ, രക്ഷപ്പെടൽ

Published : Jul 01, 2025, 12:23 PM IST
disney ship accident

Synopsis

ഞായറാഴ്ച ഫ്ലോറിഡയിലേക്കുള്ള മടക്കയാത്രയിൽ 14 ഡെക്കുകളുള്ള ഡിസ്നി കപ്പലിന്റെ റെയിലിന് സമീപത്ത് നിന്ന് ചിത്രമെടുക്കുന്നതിനിടയിലാണ് കുട്ടി കടലിലേക്ക് വീണത്

ഫ്ലോറിഡ: മകൾ ഏറെ ആഗ്രഹിച്ച ഡിസ്നി ക്രൂയിസ് കപ്പലിലെ യാത്രയ്ക്കിടയിൽ 5 വയസുകാരിയായ മകൾ കടലിലേക്ക് വീണു. മറ്റൊന്നും നോക്കാതെ കടലിലേക്ക് ചാടി മകളെ രക്ഷിച്ച് അച്ഛൻ. ‌‌ഞായറാഴ്ച ഫ്ലോറിഡയിലേക്കുള്ള മടക്കയാത്രയിൽ 14 ഡെക്കുകളുള്ള ഡിസ്നി കപ്പലിന്റെ റെയിലിന് സമീപത്ത് നിന്ന് ചിത്രമെടുക്കുന്നതിനിടയിലാണ് കുട്ടി കടലിലേക്ക് വീണത്. സംഭവം കണ്ട് നിന്ന കുട്ടിയുടെ അച്ഛൻ മകളെ രക്ഷിക്കാനായി കടലിലേക്ക് ചാടി. ആളുകൾ വെള്ളത്തിൽ വീണത് അറിയാതെ മുന്നോട്ട് നീങ്ങുന്നത് തുടരുകയായിരുന്നു. പിന്നാലെ ആളുകൾ ബഹളം വച്ചതിന് പിന്നാലെ കപ്പൽ തിരിച്ച് വരികയും രക്ഷാ കപ്പലുകൾ ഇറക്ക് അരമണിക്കൂറോളം കടലിൽ മരണത്തോട് മല്ലടിച്ചിരുന്ന അച്ഛനേയും മകളേയും രക്ഷിക്കുകയായിരുന്നു.

കപ്പൽ അതിവേഗതയിൽ നീങ്ങുകയായിരുന്നു. വളരെ വേഗത്തിലാണ് കടലിൽ വീണവർ ചെറു പൊട്ടുകൾ പോലെ അപ്രത്യക്ഷമായതെന്നാണ് സംഭവം കണ്ടുനിന്ന കപ്പലിലെ യാത്രക്കാർ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങൾ നോക്കി നിൽക്കെയാണ് കടലിൽ നിന്ന് പിതാവിനെയും മകളെയും രക്ഷിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. 4000 ആളുകളെ വഹിക്കാൻ സാധിക്കുന്ന ആഡംബര കപ്പലാണ് ഡിസ്നി ഫ്ലോറിഡയിൽ സ‍ർവ്വീസ് നടത്തുന്നത്. ഫ്ളോറിഡയിലെ ഫോ‍ർട്ട് ലോഡർലേലിൽ നിന്ന് ആരംഭിച്ച് ബഹാമാസിനെ ചുറ്റി തിരികെ ഫ്ലോറിഡയിലെത്തുന്നതാണ് കപ്പലിലെ നാലുദിവസത്തെ യാത്ര. രക്ഷാപ്രവ‍ർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

കപ്പൽ യാത്രയുടെ അവസാന ദിവസത്തിലാണ് സംഭവം ഉണ്ടായത്. നാലാമത്തെ ഡെക്കിലെ റെയിലിൽ മകളെ ഇരുത്തി ചിത്രങ്ങൾ എടുക്കുന്നതിനിടയിലാണ് അപകടമെന്നാണ് അന്ത‍ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിൽ നിന്ന് യാത്രക്കാർ കടലിൽ വീഴുന്നത് അസാധാരണമാണ്. ക്രൂയിസ് ലൈൻ അന്താരാഷ്ട്ര അസോസിയഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019ൽ 25 പേരാണ് കപ്പലിൽ നിന്ന് കടലിൽ വീണിട്ടുള്ളത്. ഇതിൽ 9 പേരെയാണ് രക്ഷിക്കാൻ സാധിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യൻ എണ്ണ വേണ്ട, മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് യുഎസ് വിപണിയിൽ വൻ ഇളവ്, വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി പകുതിയിലേറെ കുറഞ്ഞു
'മാക്സിമം പ്രഷർ' തന്ത്രവുമായി യുഎസ്, ചർച്ചകൾ നടക്കുന്നതിനിടെ ഇറാൻ ബന്ധമാരോപിച്ച് കമ്പനികൾക്കും വ്യക്തികൾക്കും മേൽ ഉപരോധം ചുമത്തി അമേരിക്ക