പാകിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി, വ്യാപക പ്രതിഷേധം

Published : Jan 10, 2026, 04:00 PM IST
Kailash Kolhi

Synopsis

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കൈലാഷ് കോൽഹി എന്ന ഹിന്ദു യുവകർഷകനെ ഭൂവുടമ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ, മനുഷ്യാവകാശ സംഘടനകൾ പ്രധാന റോഡുകൾ ഉപരോധിക്കുകയും പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു യുവകർഷകനെ ഭൂവുമട കൊലപ്പെടുത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധം. ന്യൂനപക്ഷ, മനുഷ്യാവകാശ സംഘടനകൾളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കർഷകനായ കൈലാഷ് കോൽഹിയാണ് കൊല്ലപ്പെട്ടത്. ഭൂവുടമയായ സർഫറാസ് നിസാനിയാണ് പ്രതി. ഹിന്ദു കുടിയാൻ കർഷകനായ കൈലാഷ് കോൽഹിയുടെ നെഞ്ചിൽ പ്രതി വെടിവച്ചുവെന്നും അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 4 നാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കോൽഹിയുടെ മരണത്തെത്തുടർന്ന്, ഗ്രാമവാസികളും ആക്ടിവിസ്റ്റുകളും കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു. പ്രധാന റോഡുകൾ ഉപരോധിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും ചെയ്തു. ഉന്നതരെ സംരക്ഷിക്കുന്നതായും ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായും പ്രതിഷേധക്കാർ ആരോപിച്ചു. ഹിന്ദു ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുക, ഇരയുടെ കുടുംബത്തിന് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.

പാകിസ്ഥാൻ ദാരാവർ ഇതേഹാദിലെ ന്യൂനപക്ഷ അവകാശ സംഘടനയുടെ ചെയർമാൻ ശിവ കാച്ചി കൊലപാതകത്തെ ശക്തമായി അപലപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് വലിക്കുന്ന സ്ത്രീകൾ, വധശിക്ഷ ലഭിക്കാവുന്ന കുറ്റം ധൈര്യപൂർവ്വം; ഇറാനിൽ കനത്ത ജനരോഷം, ഖമേനി പ്രതിരോധത്തിൽ
അബദ്ധത്തിൽ മൂത്രമൊഴിച്ചതിന് നാലു വയസ്സുകാരിയോട് ക്രൂരത, മൈനസ് ഡിഗ്രി തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്ത് നിർത്തി