ആയിരം അടിയിലേറെ ആഴം, 1700ലേറെ വിചിത്ര വൈറസുകൾ, ഓക്സിജൻ സാന്നിധ്യം പോലുമില്ലാത്ത ഡ്രാഗൺ ഹോളിൽ വേറിട്ട ആവാസവ്യവസ്ഥ

Published : Jan 26, 2026, 05:43 PM IST
deep sea hole

Synopsis

ഡിഎൻഎ സീക്വൻസിംഗിലൂടെയാണ് വൈറസുകളെ തിരിച്ചറിയാനായത്. നിലവിലെ ഡാറ്റാബേസുകളിൽ സൂചനകൾ പോലുമില്ലാത്ത വൈറുകളെയും ഡ്രാഗൺ ഹോളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്

ബീജിംഗ്: 1700 ലേറെ വിചിത്ര വൈറസുകളുമായി സമുദ്രാന്തർ ഭാഗത്ത് ഭീമൻ ഗർത്തം കണ്ടെത്തി ചൈന. ദക്ഷിണ ചൈന കടലിലാണ് സമുദ്രാന്തർ ഭാഗത്ത് 1000 അടിയിലേറെ താഴ്ചയിൽ ഭീമൻ ഗർത്തം കണ്ടെത്തിയത്. കടലിനടിയിലെ ഈ ഭീമൻ ഗർത്തത്തെ ഡ്രാഗൺ ഹോൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഭീമൻ ഗർത്തത്തിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇരുണ്ടതും ഓക്സിജൻ സാന്നിധ്യം നാമമാത്രമായി മാത്രമുള്ളതുമായ ഈ ഗർത്തതിൽ 1700 ലേറെ മാരക വൈറസുകളേയാണ് ഗവേഷകർക്ക് കണ്ടെത്താനായത്. വൈറസുകൾ അല്ലാതെ മറ്റൊന്നും തന്നെ ഈ ഡ്രാഗൺ ഹോളിൽ കണ്ടെത്താനായില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഡിഎൻഎ സീക്വൻസിംഗിലൂടെയാണ് വൈറസുകളെ തിരിച്ചറിയാനായത്. നിലവിലെ ഡാറ്റാബേസുകളിൽ സൂചനകൾ പോലുമില്ലാത്ത വൈറുകളെയും ഡ്രാഗൺ ഹോളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും പരുക്കനായ ആവാസവ്യവസ്ഥയിൽ പോലും മാരക വൈറസുകൾ അതിജീവിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ വിശദമാക്കുന്നത്. 

കണ്ടെത്തിയവയിൽ നിലവിലെ ഡാറ്റാബേസുകളിൽ പോലുമില്ലാത്ത വൈറസുകൾ 

ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള സമുദ്രാന്തർ ഭാഗത്തെ ഗുഹകളിൽ കാലക്രമേണ ഉപ്പുവെള്ളം കയറിയാണ് ഇത്തരം ഗർത്തങ്ങൾ രൂപം കൊള്ളുന്നത്. ദക്ഷിണ ചൈനാ കടലിലെ 'സാൻഷ യോംഗ്ലെ ബ്ലൂ ഹോൾ' എന്നറിയപ്പെടുന്ന ഭീമൻ ഗർത്തത്തിന്റെ വിളിപ്പേരാണ് ഡ്രാഗൺ ഹോൾ. 2010ന്റെ മധ്യത്തിൽ കണ്ടെത്തിയ ദക്ഷിണ ചൈനാക്കടലിലെ ഈ ഡ്രാഗൺ ഹോളിൽ നിന്ന് വർഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് മാരക വൈറസുകളെ കണ്ടെത്തുന്നത്. സമുദ്രാന്തർ ഭാഗത്ത് സാധാരണ നിലയിൽ കാണുന്ന ഉള്ളൊഴുക്കുകൾ പോലും ഡ്രാഗൺ ഹോളിൽ പ്രത്യക്ഷമല്ല. ഗർത്തത്തിന്റെ കുത്തനെയുള്ള ചുവരുകൾ ഉപരിതലത്തിലെ ജലം ഡ്രാഗൺ ഹോളിലേക്ക് കടക്കുന്നത് തടയുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നത്. ഓക്സിജൻ സാന്നിധ്യം ശുഷ്കമായതിനാൽ ജലം ലെയറുകളായാണ് ഈ ഡ്രാഗൺ ഹോളിൽ നിലകൊള്ളുന്നത്. ഗർത്തത്തിന്റെ ഉപരിതലത്തിൽ സമുദ്രജീവികളെ കാണാമെങ്കിലും താഴ്ചയിലേക്ക് എത്തുമ്പോൾ കടൽ ജീവികൾക്ക് വസിക്കാനുള്ള ഓക്സിജൻ സാന്നിധ്യം ഗർത്തത്തിലില്ലെന്നും ഗവേഷകർ വിശദമാക്കുന്നു. 

മത്സ്യങ്ങൾക്കോ സസ്യങ്ങൾക്കോ ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിലും, ഓക്സിജന്റെയോ സൂര്യപ്രകാശത്തിന്റെയോ സഹായമില്ലാതെ ജീവിക്കുന്ന സൂക്ഷ്മജീവികളുടെ ഒരു വലിയ ലോകം ഇവിടെയുണ്ട്. പ്രകാശസംശ്ലേഷണത്തിന് പകരം സൾഫർ പോലുള്ള രാസവസ്തുക്കളിൽ നിന്നാണ് ഇവ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ഗവേഷകർ ഡിഎൻഎ സീക്വൻസിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ 1700-ലധികം വ്യത്യസ്ത വൈറസ് വർഗ്ഗങ്ങളെ കണ്ടെത്തിയത്. ഇതിൽ പലതും ബാക്ടീരിയകളെ ബാധിക്കുന്ന 'ബാക്ടീരിയോഫേജുകൾ'ആണ്. ഡ്രാഗൺ ഹോൾ പോലുള്ള ആവാസവ്യവസ്ഥകളിൽ സൂക്ഷ്മജീവികളുടെ നിയന്ത്രണത്തിൽ ഈ വൈറസുകൾക്ക് വലിയ പങ്കുണ്ട്. പല വൈറസുകളും ശാസ്ത്രലോകത്തിന് ഇതുവരെ അപരിചിതമാണ്. ഇവയെല്ലാം അപകടകാരികളാണെന്ന് അർത്ഥമില്ലെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മിസ്റ്റര്‍ ട്രംപ് ഇങ്ങനെ പോയാൽ 2026ൽ കാര്യങ്ങൾ കൈവിട്ട് പോകും', ഇന്ത്യ-യുഎസ് വ്യാപാര കരാർ തടഞ്ഞത് വാൻസും നവാറോയും എന്നും ടെഡ് ക്രൂസ്
എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം; അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു