'ഫ്ലൈയിംഗ് ടാങ്ക്', ഇന്ത്യ കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഉടൻ സ്വന്തമാകും; ഒന്നല്ല, ആറെണ്ണം

Published : Jul 03, 2025, 05:58 PM ISTUpdated : Jul 03, 2025, 05:59 PM IST
Apache  AH-64E

Synopsis

2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 5100 കോടി രൂപയുടെ കരാർ പ്രകാരമാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യയുടെ യുദ്ധശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കും

ദില്ലി: ഇന്ത്യൻ കരസേനയ്ക്ക് കരുത്തായി അമേരിക്കയുടെ സ്വന്തം അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകൾ എത്തുന്നു. കരസേനയ്ക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം എത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് അപ്പാച്ചെ എ എച്ച് - 64 ഇ യുദ്ധ ഹെലികോപ്റ്ററുകളാണ് ഉടൻ തന്നെ ഇന്ത്യൻ കരസേനയുടെ പ്രഹര ശേഷി വർധിപ്പിക്കാൻ എത്തുക. 2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ (5100 കോടിയിലധികം ഇന്ത്യൻ രൂപ) കരാർ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് - 64 ഇ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്.

2020 ൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാനായി കരാറൊപ്പിട്ടെങ്കിലും അമേരിക്കയിലെ സാങ്കേതിക പ്രശ്നങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലം ഇത് എത്താൻ വൈകുകയായിരുന്നു. 2024 മെയ്-ജൂൺ മാസങ്ങളിൽ നിശ്ചയിച്ചിരുന്ന ഡെലിവറി 15 മാസത്തിലേറെയാണ് വൈകിയത്. ജൂലൈ 15 നകം മൂന്ന് ഹെലികോപ്റ്ററുകളും, ഈ വർഷം നവംബറോടെ ബാക്കി മൂന്നെണ്ണവും എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ യുദ്ധശേഷി, പ്രത്യേകിച്ച് പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ, ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ജോധ്പൂരിൽ 2024 മാർച്ചിൽ സ്ഥാപിതമായ ആർ ആന്റ് ആർ അപ്പാച്ചെ സ്ക്വാഡ്രൺ ഈ ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയാണ്. അത്യാധുനിക സെൻസറുകൾ, രാത്രി യുദ്ധ സംവിധാനങ്ങൾ, ഹെൽഫയർ മിസൈലുകൾ, സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവയാൽ സജ്ജമായ ഈ ഹെലികോപ്റ്ററുകൾ 'ഫ്ലൈയിംഗ് ടാങ്ക്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം, പടിഞ്ഞാറൻ അതിർത്തിയിലെ യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിന് ഈ ഹെലികോപ്റ്ററുകൾ നിർണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
ഡോണൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസിനോട്' പ്രതികരിക്കാതെ ഇന്ത്യ, ഭാവിയിൽ കശ്മീർ വിഷയത്തിലെ ട്രംപ് നിലപാടിൽ സന്ദേഹം