
ദുബായ്: യുഎഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തുടങ്ങിയ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈ വർഷം ദുബായ് നാഷണൽ ഇൻഷൂറൻസും, നെക്സസ് ഇൻഷൂറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും.
പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില്‍ അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷൂറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam