കോമയിൽ കഴിഞ്ഞത് 14 മാസം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്തു

Published : Apr 08, 2026, 10:35 AM IST
Neelam Shinde

Synopsis

കാലിഫോർണിയയിൽ വാഹനാപകടത്തിൽപ്പെട്ട് 14 മാസമായി കോമയിലായിരുന്ന നീലം തനാജി ഷിൻഡെ എന്ന ഇന്ത്യാക്കാരി മരിച്ചു. മരണശേഷം, ജീവിച്ചിരിക്കുമ്പോൾ നൽകിയ സമ്മതപത്രപ്രകാരം അവരുടെ അവയവങ്ങൾ ദാനം ചെയ്തു. അപകടത്തെ തുടർന്നുണ്ടായ ആഘാതത്തിൽ നീലത്തിൻ്റെ അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു.

കാലിഫോർണിയ: വാഹനം ഇടിച്ച് കഴിഞ്ഞ 14 മാസമായി കോമയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു. മഹാരാഷ്ട്രയിലെ സതരായ്ക്ക് അടുത്ത് വഡ്ഗോൺ സ്വദേശി നീലം തനാജി ഷിൻഡെ എന്ന 35കാരിയാണ് മരിച്ചത്. കാലിഫോർണിയയിലെ സാക്രമെൻഡോയിൽ വെച്ച് 2025 ഫെബ്രുവരി 14നായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ശസ്ത്രക്രിയകളും തീവ്ര പരിചരണവും തുടർന്നെങ്കിലും കഴിഞ്ഞ 14 മാസത്തിനിടെ ഒരിക്കൽ പോലും നീലം കണ്ണ് തുറന്നിരുന്നില്ല.

മരണശേഷം നീലത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. നീലം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ 14 മാസമായി തോരാത്ത കണ്ണീരുമായി കാത്തിരുന്ന കുടുംബത്തിന് മരണവാർത്ത താങ്ങാനാവുന്നതിലും അപ്പുറമായി. അപകടത്തിൽ തലയ്ക്കും കാലുകൾക്കും കൈകൾക്കും നെഞ്ചിലും അതീവ ഗുരുതരമായി അവർക്ക് പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ ഭക്ഷണം നൽകിയ ട്യൂബിൽ അണുബായുണ്ടായത് അടക്കം സങ്കീർണമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ജീവൻ രക്ഷിക്കാനും യുവതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും തീവ്ര പരിശ്രമത്തിലായിരുന്നു ഡോക്ടർമാർ. ആരോഗ്യനില വഷളായതോടെ മാർച്ച് 28 ന് വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഇതിന് ശേഷം ആരോഗ്യനില കൂടുതൽ മോശമായി.

അപകടവാർത്തയറിഞ്ഞ് മകളെ കാണാൻ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച ആനന്ദ് ഷിൻഡെയ്ക്ക് മുംബൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് വീസ അനുവദിച്ചില്ല. ഇത് അന്തർദേശീയ തലത്തിൽ വാർത്തയായതിനെ തുടർന്നാണ് പിന്നീട് വീസ അനുവദിച്ചത്. അപകട വിവരമറിഞ്ഞ് കടുതച്ത മനോവിഷമത്തിലായിരുന്ന നീലത്തിൻ്റെ അമ്മയും പിന്നാലെ മരിച്ചു. നീലം കൂടി മരിച്ചതോടെ ആനന്ദ് ഷിൻഡെ ജീവിതത്തിൽ ഒറ്റപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനത്തിന് നീലം സമ്മതപത്രം എഴുതിക്കൊടുത്തിരുന്നു. ഇതിൻ്റെ അടിസ്താനത്തിലാണ് മരണശേഷം അവയവങ്ങൾ ദാനം ചെയ്തത്. ഹൈന്ദവ ആചാര പ്രകാരം ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് അമേരിക്കയിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടത്തും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർപ്രൈസ് യാത്ര അവസാനിച്ചത് കൂട്ടക്കൊലയിൽ; അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി
അമേരിക്ക മുട്ടുമടക്കി എന്ന് പ്രഖ്യാപിച്ച് ഇറാൻ, 10 പോയിന്‍റ് പ്ലാനിൽ എല്ലാ ഉപരോധങ്ങളും പിൻവലിക്കപ്പെട്ടു; ആഘോഷമാക്കി രാജ്യം