അതിനിർണായക നീക്കവുമായി ഇറാൻ, ലോകത്തെയാകെ ബാധിക്കും; 'ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല'

Published : Mar 01, 2026, 01:56 PM IST
us warship

Synopsis

മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ മൊഹ്‌സൻ റെസായി, അമേരിക്കൻ നാവികസേനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ, പേർഷ്യൻ ഗൾഫിലേക്ക് ഒരു യുഎസ് യുദ്ധക്കപ്പലിനെയും പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ, യുഎസ് നാവികസേനയ്ക്ക് നേരെ കടുത്ത താക്കീതുമായി മുൻ ഐആർജിസി കമാൻഡറും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനുമായ മൊഹ്‌സൻ റെസായി. പേർഷ്യൻ ഗൾഫിലേക്ക് ഒരു അമേരിക്കൻ യുദ്ധക്കപ്പലിനെയും കപ്പലിനെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ മേഖലയിൽ അമേരിക്ക ഒരു വലിയ കപ്പൽപ്പടയെ (Armada) വിന്യസിച്ചിരുന്നു. ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ ടോമഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന്‍റെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയരുന്നതിന്‍റെയും ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തിന് തൊട്ടുമുൻപ് ചില യുഎസ് കപ്പലുകൾ പേർഷ്യൻ ഗൾഫിലും മറ്റുള്ളവ അറബിക്കടലിലും നിലയുറപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ഇവ എവിടെയാണെന്ന വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

തിരിച്ചടി ഭീഷണി

പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിക്കുമെന്നാണ് ഇറാന്‍റെ നിലപാട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് കപ്പലുകളെ നേരിടാൻ ഐആർജിസി നേവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശനം കൂടി നിരോധിച്ചത് ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കും. ഗൾഫ് മേഖലയിലുടനീളം യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും സാന്നിധ്യം വർദ്ധിച്ചതോടെ സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾ മങ്ങുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, വെടിവെയ്പിൽ 6 മരണം
ദുബായിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, സംഘത്തിൽ എംഎൽഎയും ടൂറിന് പോയ വിദ്യാർത്ഥികളും, ആശങ്ക വേണ്ടെന്ന് കർണാടക