
ടെഹ്റാൻ: ഇറാന്റെ ആയുധ നിർമ്മാണ ശേഷിയും വിതരണ ശൃംഖലയും മുൻപതേക്കാൾ ശക്തമെന്ന് ഇറാൻ സേന. മിസൈലുകളുടെ ദൂര പരിധി വർധിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്കയുമായി ചർച്ചകൾ തുടരുന്നുണ്ട് എന്നത് ഇറാൻ നിഷേധിക്കുന്നില്ല. ചർച്ചകളും യുദ്ധവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി ഗാലിബാഫ് പറഞ്ഞു. ഇനി ആക്രമണം ഉണ്ടായാൽ തിരിച്ചടി മുൻപത്തേക്കാൾ കടുത്തതായിരിക്കുമെന്നാണ് ഇറാൻ നേതാക്കൾ ഒരുപോലെ ആവർത്തിക്കുന്നത്. അതിനിടെ , ചർച്ചകൾ സ്തംഭനാവസ്ഥയിലായതിനെ തുടർന്ന്, യു.എൻ സമ്മേളനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രിയുൾപ്പടെ നയതന്ത്ര സംഘത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന അമേരിക്കൻ വാദം ഇറാൻ തള്ളി. സമാധാന നിർദേശങ്ങളിൽ അമേരിക്ക അറിയിച്ച മറുപടിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam