സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി

Published : Mar 08, 2026, 03:36 AM IST
ali Larijani

Synopsis

വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലായിരുന്ന ട്രംപ് നിലവിൽ കുടുങ്ങിയ അവസ്ഥയിലെന്നും ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘ‍ർഷത്തിൽ സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാൻ. ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ ആരോപണം. ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന് ആരോപിക്കുന്നത്. സംഘർഷം അവസാനിപ്പിക്കാൻ ഉള്ള സന്ദേശം ആണ് ഇറാൻ പ്രസിഡന്റ് നൽകിയത് . അമേരിക്കയെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തടയണം എന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തിരിച്ചടി തുടരും. തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നൽകരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിൽ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി. മരണപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു. സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് പശ്ചിമേഷ്യൻ സംഘർഷം എട്ട് ദിവസം പിന്നിട്ടപ്പോൾ ഇറാൻ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് അലി ലറിജാനിയുടെ ഗുരുതര ആരോപണം. 

ഇസ്ലാമിക് റിപബ്ലിക് ട്രംപിനെ വെറുതെ വിടില്ലെന്നും അലി ലറിജാനി കൂട്ടിച്ചേർത്തു. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ട്രംപെന്നുമാണ് അലി ലറിജാനി വിമ‍ർശിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവിനെയും ആയിരത്തിലേറെ സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് ട്രംപിനെ വെറുതെ വിടില്ലെന്നും ഔദ്യോഗിക ടെലിവിഷനിലൂടെ അലി ലറിജാനി വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന
യുദ്ധം കണ്ട് കൈതരിച്ച് കിം വന്നത് വെറുതെയല്ല! പടക്കപ്പലിൽ പടക്കം പൊട്ടിച്ചല്ല, തന്ത്രപ്രധാന ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ആഘോഷം