പഠിപ്പിച്ചു കൊടുക്കാൻ അറിയാം, ചർച്ചക്കിടെ ഇറാന്‍റെ കനത്ത പരിഹാസം; വളർത്തുമൃഗങ്ങളുടെ വായ ട്രംപ് മൂടിക്കെട്ടണമെന്ന് കടുത്ത വാക്കുകൾ

Published : Jul 01, 2026, 05:29 PM IST
abbas araghchi trump

Synopsis

ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ വധിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാൻ. ഇസ്രായേലിനെ അമേരിക്കയുടെ വളർത്തുമൃഗമെന്ന് വിശേഷിപ്പിച്ച ഇറാൻ, തങ്ങളുടെ നേതൃത്വത്തിനെതിരായ ഏത് ഭീഷണിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. 

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ വധിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്‍റെ പ്രകോപനപരമായ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രായേലിനെ അമേരിക്കയുടെ വളർത്തുമൃഗങ്ങൾ എന്ന് വിശേഷിപ്പിച്ച അരാഗ്ചി, അവരെ നിയന്ത്രിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

"ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വളരെ വ്യക്തവും എല്ലാവർക്കും കാണാൻ കഴിയുന്നതുമാണ്. ടെൽ അവീവിലെ (ഇസ്രായേൽ) തങ്ങളുടെ വളർത്തുമൃഗങ്ങളുടെ വായ മൂടിക്കെട്ടാൻ യുഎസ് പ്രസിഡന്‍റ് ബാധ്യസ്ഥനാണ്. അവർ തങ്ങളുടെ യജമാനന്‍റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിൽ, അവർക്ക് എങ്ങനെ പെരുമാറണമെന്ന് ഇറാൻ പഠിപ്പിച്ചു കൊടുക്കും," അരാഗ്ചി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ, ഇറാനിയൻ ജനത ചർച്ചകളിൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന നല്ല കച്ചവടക്കാരാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പരിഹസിച്ചിരുന്നു. അതോടൊപ്പം, ഇറാനെ ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും അനുവദിക്കില്ലെന്നും ഇറാന്‍റെ പരമോന്നത നേതാവ് വധിക്കാൻ പോകുന്നവരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്‍റെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണമുണ്ടായത്.

തങ്ങളുടെ ജനങ്ങൾക്കോ നേതൃത്വത്തിനോ എതിരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണിക്കും ഉടനടിയുള്ള ശക്തമായ തിരിച്ചടി ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അബ്ബാസ് അരാഗ്ചി ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കയുടെ സമാധാന ശ്രമങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് യുദ്ധസമാനമായ അന്തരീക്ഷമാണ് മേഖലയിൽ സൃഷ്ടിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തുടർച്ചയായ നാല് മാസത്തെ വർധനവ്; കുതിപ്പിന് ശേഷം കുറഞ്ഞ് ഇന്ധനവില, യുഎഇയിൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
റഷ്യൻ സൈന്യത്തിന് ചൈനയിൽ രഹസ്യ പരിശീലനം; തന്ത്രപരമായ നീക്കത്തിൽ യൂറോപ്പിന് കടുത്ത ആശങ്ക