ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് 'ഫീസ്' നിർബന്ധം; നിലപാട് കടുപ്പിച്ച് ഇറാൻ, 2 കപ്പലുകൾ വൻ തുക നൽകിയതായി റിപ്പോർട്ട്

Published : Mar 25, 2026, 02:32 PM IST
hormuz strait

Synopsis

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കാൻ ഇറാൻ ആലോചിക്കുന്നു. സംഘർഷത്തിൽ പങ്കാളികളല്ലാത്ത കപ്പലുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങി കടന്നുപോകാമെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, ഈ നീക്കം സാമ്പത്തിക ഭീകരതയാണെന്ന് യുഎഇ വിമർശിക്കുന്നു.

ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ ഫീസ് ഈടാക്കുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ. നിലവിൽ ആഗോള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം. തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധസാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ചൊവ്വാഴ്ച രാത്രി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷത്തിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തിയ ശേഷം സുരക്ഷിതമായി കടന്നുപോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകൾക്ക് ഇറാൻ അധികൃതരുടെ അനുമതിയോടെ കടലിടുക്ക് കടക്കാമെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും കത്തെഴുതിയിട്ടുണ്ട്. ലോകത്തെ എണ്ണ ഉത്പാദനത്തിന്‍റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിൽ മൂന്നാഴ്ചയായി കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചില കപ്പലുകൾക്ക് യാത്രാനുമതി നൽകുന്നതിന് ചൈനീസ് കറൻസിയായ 'യുവാൻ' പ്രതിഫലമായി വാങ്ങുന്ന കാര്യം ടെഹ്റാൻ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരക്ഷിതമായ യാത്രയ്ക്കായി രണ്ട് കപ്പലുകൾ ഇതിനോടകം വൻതുക കൈമാറിയതായും ഇതിൽ ഒന്നിന് ഏകദേശം 20 ലക്ഷം ഡോളറോളം ചിലവായതായും ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്ക പതിറ്റാണ്ടുകളായി തങ്ങളുടെ കറൻസിയെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരെ ആയുധമാക്കുകയാണെന്നും മറ്റു രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി സമ്മർദ്ദം ചെലുത്തുകയാണെന്നും ബഗായ് കുറ്റപ്പെടുത്തി. എന്നാൽ ഇറാന്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചുപൂട്ടുന്നത് എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള സാമ്പത്തിക ഭീകരതയാണെന്ന് യുഎഇയിലെ ഊർജ്ജ ഭീമനായ അഡ്നോക്കിന്‍റെ മേധാവി സുൽത്താൻ അഹമ്മദ് അൽ ജാബർ പ്രതികരിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള സാമ്പത്തിക സുസ്ഥിരതയെയും ഇറാന്റെ ഈ നിലപാട് സാരമായി ബാധിക്കുമെന്നാണ് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും സൗദിക്ക് നേരെ വ്യാപക ഡ്രോൺ ആക്രമണം, എണ്ണപ്പാടങ്ങളെ ഉൾപ്പെടെ ലക്ഷ്യമിട്ട് 39 ഡ്രോണുകൾ
അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ, ആയുധമുപേക്ഷിച്ച് വിട്ടുവീഴ്ചക്കില്ല; 'അമേരിക്ക-ഇറാൻ യുദ്ധം വലിയ പാഠം'