കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ

Published : Mar 28, 2026, 10:59 AM IST
Marco Rubio, Donald Trump

Synopsis

നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും ഇത്തരം വാദങ്ങളെല്ലാം ഇറാൻ തള്ളുകയാണ്.

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാൻ മാസങ്ങൾ വേണ്ടി വരില്ല ആഴ്ചകൾ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ. ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മാർക്കോ റൂബിയോ വെള്ളിയാഴ്ച വിശദമാക്കിയത്. ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങൾക്കല്ല ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാർക്കോ റൂബിയോ വിശദമാക്കിയത്.

കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമൊരുക്കാൻ ചില സൈനികരെ മേഖലയിൽ വിന്യസിക്കുന്നുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.ആയിരക്കണക്കിന് മറീനുകൾ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ സംഘം മാർച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയർബോൺ സൈനികരേയും പെന്റഗൺ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്. അമേരിക്ക, ഇസ്രായേൽ ലക്ഷ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ നടത്തിയ തിരിച്ചടികൾ ആഗോളതലത്തിൽ ഊർജ്ജ-ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനുമുള്ള ഭീതി ഉയർത്തിയിരിക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും ഇത്തരം വാദങ്ങളെല്ലാം ഇറാൻ തള്ളുകയാണ്. ഉപരോധിക്കപ്പെട്ട ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നൽകിയിരുന്ന സമയപരിധി ട്രംപ് പത്ത് ദിവസം കൂടി നീട്ടിയിട്ടുണ്ട്. യുദ്ധം അവസാനിച്ചതിന് ശേഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ചുങ്കം ഏർപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് റൂബിയോ ജി7 വിദേശകാര്യ മന്ത്രിമാരുമായി ചർച്ച ചെയ്തു. ഈ ജലപാതയിലൂടെയുള്ള വ്യാപാരത്തിന്റെ ഗുണഭോക്താക്കളായ യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ ഇതിന്റെ സുരക്ഷാ ചുമതലയിൽ പങ്കാളികളാകണമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഈ വ്യാപാര മേഖലയിൽ അമേരിക്കയ്ക്കുള്ള ആശ്രിതത്വം കുറവാണെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബിയിൽ ഇറാന്‍റെ ആക്രമണം, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു, രണ്ടിടത്ത് തീപിടിത്തം
ശക്തമായി തിരിച്ചടിച്ച് ഇറാൻ; 12 അമേരിക്കൻ സൈനികർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം;