'അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ്', രൂക്ഷ ഭാഷയിൽ ഇലോൺ മസ്ക്; സ്റ്റാർലിങ്ക് പ്രവർത്തനം ഇന്ത്യയിൽ വൈകുന്നതിൽ വിമർശനം കടുപ്പിച്ചു

Published : Oct 08, 2026, 07:33 PM IST
mukesh ambani

Synopsis

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിനുള്ള ലൈസൻസ് വൈകുന്നതിൽ ഇലോൺ മസ്ക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുകേഷ് അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ് എന്ന് ചോദിച്ച മസ്ക്, പ്രാദേശിക ടെലികോം ഭീമന്മാരാണ് തങ്ങളുടെ വരവ് തടയുന്നതെന്നും ആരോപിച്ചു

വാഷിംഗ്ടൺ: തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനം വൈകുന്നതിൽ വിമർസനം കടുപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. സ്റ്റാർലിങ്കിന്‍റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് തടയാൻ ചില പ്രഭുക്കൻമാർ ശ്രമിക്കുന്നുവെന്ന് ഇന്നലെ വിമർശനം ഉന്നയിച്ച മസ്ക്, ഇന്ന് മുകേഷ് അംബാനിയെ ഉന്നമിട്ടാണ് രംഗത്തെത്തിയത്. അംബാനി ആണോ ഇന്ത്യയിലെ യഥാർഥ ബോസ് എന്ന ചോദ്യമാണ് മസ്ക് ഇന്ന് എക്സിലൂടെ ഉയർത്തിയത്. ലോകത്തെ 165 ലധികം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിനായി കമ്പനി പരിശ്രമിക്കുകയാണെന്നും എന്നിട്ടും കിട്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും മസ്ക് ഉയർത്തിയിട്ടുണ്ട്.

രണ്ടാം ദിനം വിമർശനം കടുപ്പിച്ചു

തുടർച്ചയായ രണ്ടാം ദിവസവും രൂക്ഷമായ ഭാഷയിലാണ് മസ്ക് തന്റെ അമർഷം രേഖപ്പെടുത്തിയത്. സുരക്ഷാ പരിശോധനകളുടെയും ലൈസൻസിംഗ് നടപടികളുടെയും പേരിൽ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നതോടെയാണ് അംബാനിയെ ലക്ഷ്യമിട്ട് മസ്ക് കടുത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന പ്രാദേശിക ടെലികോം ഭീമന്മാരുടെ ഇടപെടലുകളാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്നാണ് മസ്കിന്റെ ആരോപണം.

ഡയറക്ട് ടു ഹോം (DTH) ഡിഷ് ടി വി സേവനത്തിന് സമാനമായി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകൾ വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ജി എം പി സി എസ് (GMPCS) ലൈസൻസ് ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ അനുമതികൾ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെയാണ് മസ്ക് തന്നെ നേരിട്ട് വിമർശനവുമായി രംഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനേഡിയൻ കവയിത്രി ആന്‍ കാഴ്സണ് സാഹിത്യ നൊബേൽ
സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ