ഇസ്രയേലിൽ വീണ്ടും ആക്രമണം, യെമനിൽ നിന്ന് മിസൈൽ ആക്രമണമെന്ന് ഇസ്രയേൽ

Published : Jul 02, 2025, 12:18 AM IST
Israel army says missile launched from Yemen

Synopsis

ആക്രമണത്തെ ഇസ്രായേലിൽ നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.

ടെൽഅവീവ്: ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സൈറണുകൾ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. ആക്രമണത്തെ ജെറുസലേം അടക്കം ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച്ച ഡോണൾഡ് ട്രംപിനെ കാണും. ഗാസ, ഇറാൻ വിഷയത്തിൽ സുപ്രധാന ചർച്ചകളുണ്ടായേക്കും. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച്ചയാണ് വാഷിങ്ടണിലെത്തുക. ഇറാനെതിരായ ആക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്. ഇറാനുമായി അമേരിക്കയുടെ ചർച്ചകൾ അടഞ്ഞിരിക്കെയാണ് നെതന്യാഹു അമേരിക്കയിലെത്തുന്നത്. ഇതിനിടെ, ഇസ്രയേൽ ആക്രമിച്ച എവിൻ തടവറ ഇറാൻ പുതിയ ആയുധമാക്കുകയാണ്. തടവറയിൽ ചാരപ്രവർത്തനത്തിന് പിടിയിലായ മൊസാദ് ഏജന്റുമാർ ഉൾപ്പടെയുള്ളവരെ കൊലപ്പെടുത്താനാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് ആരോപണം. എന്നാൽ ഇതിനോടകം ഇത്തരം തടവുകാരെ അവിടെ നിന്ന് മാറ്റിയെന്നും മറ്റു തടവുകാരും തടവുകാരെ കാണാനെത്തിയ ബന്ധുക്കളും ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്നും ഇറാൻ വ്യക്തമാക്കുന്നു.

 

 

 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം