യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റ്, കസ്റ്റംസ് പരിശോധനയിൽ നടുക്കുന്ന വിവരം, ഷാമ്പു കുപ്പികളിൽ മാരക മയക്കുമരുന്ന്

Published : Jul 25, 2026, 05:21 PM IST
drugs in shampoo  bottles

Synopsis

യുകെയിൽ നിന്ന് ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് പിടികൂടി. എയർ കാർഗോ വഴി എത്തിയ ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം വരുന്ന രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്‍റിലെ ടാർഗെറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്.

യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്‌മെന്‍റിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ നടത്തിയ വിശദമായ തലാഷിലാണ് ഷാമ്പൂ കുപ്പികൾക്കുള്ളിൽ ദ്രാവക രൂപത്തിൽ സൂത്രത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനകൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലഹരിമരുന്ന് ഷാമ്പൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കുവൈത്തിലേക്ക് അനധികൃതമായി നിരോധിത വസ്‌തുക്കൾ കടത്തുന്നത് തടയുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ കർശന നിർദ്ദേശാനുസരണമാണ് കസ്റ്റംസ് തങ്ങളുടെ പരിശോധന ശക്തമാക്കിയത്. രാജ്യ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് എല്ലാ അതിർത്തി പോയിന്റുകളിലും ലഹരിമരുന്ന് കടത്ത് തടയുന്നതിന് ശക്തമായ സുരക്ഷാ നിരീക്ഷണം തുടരുമെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, ഉണ്ടെങ്കിൽ അവർക്കത് ദോഷം ചെയ്യും'! ചൈനയ്ക്കും റഷ്യയ്ക്കും ശക്തമായ മുന്നറിയിപ്പുമായി ട്രംപ്
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ; 3 ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു