Published : Jan 19, 2026, 05:57 AM ISTUpdated : Jan 20, 2026, 09:13 AM IST

Malayalam News Live ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ

Summary

മാഡ്രിഡ്: സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചിലധികം പേർക്ക് ഗുരുതര പരിക്കേറ്റു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളം തെറ്റിയതോടെയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ട്രെയിനും പാളം തെറ്റി. കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

v abdurahiman

11:30 PM (IST) Jan 19

ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ

മലപ്പുറം താനൂർ പുത്തെൻതെരുവിലെ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ജമാഅത്തെ ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ ഇടതു പക്ഷം കടന്നാക്രമിക്കുമ്പോഴാണ് പിണറായി സർക്കാരിലെ മന്ത്രി ജമാഅത്തെ വേദിയിലെത്തുന്നത്.

Read Full Story

10:35 PM (IST) Jan 19

ബൈക്കിൽ ലോറി തട്ടി അപകടം; റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നവഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

Read Full Story

09:59 PM (IST) Jan 19

വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി

തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ യുവാവിനെ റോഡിൽ മർദിച്ചെന്ന് പരാതി

Read Full Story

09:54 PM (IST) Jan 19

രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ സന്നിധാനം ഒഴിയണം, നിർദേശവുമായി സ്പെഷ്യൽ കമ്മീഷണർ; തുട‍ർ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ളയില്‍ തുടർ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിൽ വിശദ പരിശോധന നടത്തും. രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു

Read Full Story

09:43 PM (IST) Jan 19

എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു; തന്നെ പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചില്ലെന്ന് അരുൺ

സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റുമായ പി അരുണാണ് ബിജെപിയിൽ ചേർന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു.

Read Full Story

09:05 PM (IST) Jan 19

രഹസ്യ വിവരം; ലോറിയിൽ പരിശോധന, 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിൻ, മലപ്പുറം വൈലത്തൂർ സ്വദേശി ജമാലുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷാണ് ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.

Read Full Story

08:54 PM (IST) Jan 19

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം, 7 പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്ക്

എംബസികളും ഷോപ്പിങ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിങ്ങുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല.

Read Full Story

08:42 PM (IST) Jan 19

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

Read Full Story

08:10 PM (IST) Jan 19

3 മണിക്കൂറിൽ അത്ഭുത കരാറുകൾ! യുഎഇ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം വൻ വിജയം; വിവിധ മേഖലകളിൽ നിക്ഷേപത്തിനും സഹകരണത്തിനും ധാരണയായി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്ന് മണിക്കൂർ നീണ്ട ഇന്ത്യാ സന്ദർശനം വൻ വിജയമായി. ഊർജ്ജം, എഐ, പ്രതിരോധം, കാർഷികം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണത്തിനും നിക്ഷേപത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി

Read Full Story

07:54 PM (IST) Jan 19

ക്ഷേത്ര സ്വത്ത് സംരക്ഷിക്കേണ്ടവർ കൊള്ളക്ക് നേതൃത്വം നൽകിയോ? തന്ത്രിക്ക് വാജി വാഹനം കൈമാറിയതിലും കൊടിമര മാറ്റത്തിലും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലും കൊടിമര മാറ്റത്തിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു

Read Full Story

07:29 PM (IST) Jan 19

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ

കുഞ്ഞിന്റെ വയറ്റിൽ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞ് മരിച്ചത്. മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Read Full Story

07:15 PM (IST) Jan 19

സ്വർണ്ണക്കൊള്ളയിൽ കടുപ്പിച്ച് ഹൈക്കോടതി, പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചു, പ്രശാന്തിന്‍റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ നിർദ്ദേശം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി അന്വേഷണം ശക്തമാക്കി. സ്വർണ്ണപ്പാളികൾ മാറ്റിയെന്ന സംശയത്തെ തുടർന്ന് പ്രധാന പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു

Read Full Story

06:28 PM (IST) Jan 19

സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?

തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ വിശദീകരണം തേടി

Read Full Story

06:21 PM (IST) Jan 19

'ബാബറി മസ്ജിദ് തകർത്തത് സംഘപരിവാർ, അതിന് നിസംഗതയോടെ എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ്' - മുഖ്യമന്ത്രി

മതനിരപേക്ഷ വാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെ നരസിംഹ റാവുവിനെ വിളിച്ചുവെന്നും പരിധിക്ക് പുറത്തായിരുന്നുവെന്നും മുഖ്യമന്ത്രി. ബാബറി മസ്ജിദ് പൂർണമായും തകർക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ ഫോണിൽ കിട്ടിയത്.

Read Full Story

05:32 PM (IST) Jan 19

ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം ഡിഐജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. നോർത്ത് സോൺ ഡിഐജി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു

Read Full Story

05:19 PM (IST) Jan 19

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്. ഇദ്ദേഹം കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറാണ്. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസ്സിനു മുന്നിലാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും പ്രവീൺ ചാടിയത്.

Read Full Story

05:12 PM (IST) Jan 19

പ്രതികള്‍ എല്ലാം നിരപരാധികളാണെന്നാണോ വാദം?; ശബരിമല സ്വര്‍ണക്കൊള്ളയിൽ തന്ത്രി സഭയുടെ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ വിമ‍ർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. പത്ത് ഇടക്കാല ഉത്തരവുകൾ കോടതിയിറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി

Read Full Story

05:04 PM (IST) Jan 19

കേരളത്തോട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്ന കാര്യത്തിലെ വീഴ്ചയിൽ ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകാൻ ഉത്തരവ്

വാഹന പൊളിക്കൽ നയം കേരളത്തിൽ നടപ്പാക്കുന്നതിലെ വീഴ്ചയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണറോട് നേരിട്ട് ഹാജരാകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു

Read Full Story

04:49 PM (IST) Jan 19

അതിജീവിതയെ അപമാനിച്ച കേസ് - 'പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറണം', രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി

Read Full Story

04:26 PM (IST) Jan 19

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയെന്ന് രാഹുൽ ഗാന്ധി; 'യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും'

അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക്‌ വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനമെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിലെ തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പറയണമെന്നും ഏതു സർക്കാരും വിജയമാവണമെങ്കിൽ ജനത്തിന് കയ്യെത്തും ദൂരത്തു വേണമെന്നും രാഹുൽ

Read Full Story

04:15 PM (IST) Jan 19

മുസ്ലിം ലീഗിൽ അപ്രതീക്ഷിത പടയൊരുക്കം, 'ടേം വ്യവസ്ഥയിൽ ഇളവ് നൽകുന്നത് അംഗീകരിക്കില്ല'; മണ്ണാർക്കാട് ഷംസുദ്ദിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

മണ്ണാർക്കാട് മുസ്ലിം ലീഗിൽ നിലവിലെ എംഎൽഎ എൻ. ഷംസുദ്ദീനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ഭിന്നത രൂക്ഷമായി. ടേം വ്യവസ്ഥയിൽ ഇളവ് നൽകരുതെന്നും പ്രാദേശിക നേതാവിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി ബക്കർ രംഗത്തെത്തി

Read Full Story

03:55 PM (IST) Jan 19

കുന്തം കുടചക്രം മുതൽ മലപ്പുറത്തേക്ക് നോക്കൂ വരെ! വാവിട്ട വാക്കിലൂടെ മന്ത്രി സ്ഥാനം വരെ തെറിച്ചു, എന്നിട്ടും മാറ്റമില്ല! എന്നും വിവാദങ്ങളുടെ തോഴനായി സജി ചെറിയാൻ

വിവാദങ്ങളുടെ തോഴനായ സജി ചെറിയാന് ഒരിക്കല്‍ മന്ത്രി സ്ഥാനം വരെ രാജിവെക്കേണ്ടി വന്നു. സ്വന്തം സര്‍ക്കാരിനെ വരെയും വെട്ടിലാക്കുന്നതായിരുന്നു പല വിഷയങ്ങളിലെയും സജി ചെറിയാന്‍റെ പ്രതികരണങ്ങള്‍. 

Read Full Story

03:31 PM (IST) Jan 19

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമം; വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ

സാമുദായിക നേതാക്കളുടെ അധിക്ഷേപത്തിൽ വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

Read Full Story

03:21 PM (IST) Jan 19

'മത ധ്രുവീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നു', മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നെന്നാണ് ലീഗിന്‍റെ വിമർശനം

Read Full Story

03:00 PM (IST) Jan 19

'യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ പരാതി നല്‍കി ബന്ധുക്കൾ

Read Full Story

02:37 PM (IST) Jan 19

2 ഹിന്ദു വോട്ട് കിട്ടാനുള്ള പരിശ്രമം, 'അത് നടപ്പില്ല മോനേ സജി ചെറിയാനേ', പരിഹസിച്ച് കെ സുരേന്ദ്രൻ; സുകുമാരൻ നായർക്കും മറുപടി

ഹിന്ദു വോട്ട് ലക്ഷ്യം വെച്ചുള്ള മന്ത്രി സജി ചെറിയാന്റെ നീക്കങ്ങൾ നടക്കില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിക്കാൻ ജനങ്ങൾക്കറിയാമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും സുരേന്ദ്രൻ മറുപടി നൽകി

Read Full Story

02:34 PM (IST) Jan 19

'ടീച്ചറുടെ ജീവിതം നമുക്കെല്ലാം ഊര്‍ജം'; പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രഫ എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് രാഹുൽ ഗാന്ധി സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

Read Full Story

02:20 PM (IST) Jan 19

ജീവിച്ചിരിക്കുന്നയാളോട് മരണ സർട്ടിഫിക്കറ്റ് - ഒടുവിൽ ​ഗോപിനാഥൻനായർ പഞ്ചായത്തിൽ നേരിട്ടെത്തി, ക്ഷമ ചോദിച്ച് അധികൃതർ

പറ്റിയത് സാങ്കേതിക പിഴവാണെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റു തടസ്സങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ഗോപിനാഥൻ പറഞ്ഞു.

Read Full Story

02:08 PM (IST) Jan 19

നിർണായകമായത് ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം; ഒന്നരവയസുകാരനെ അമ്മ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ, ശിക്ഷാവിധി ബുധനാഴ്ച

2020 ഫെബ്രവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ ഒന്നര വയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Read Full Story

01:54 PM (IST) Jan 19

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത! രാഹുലിന്‍റെ അയോഗ്യത, പുനർജനിയിലെ സിബിഐ അന്വേഷണം; നാളെ തുടങ്ങും നിയമസഭാ സമ്മേളനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റ് അവതരണവും, ശബരിമല, രാഹുൽ അറസ്റ്റ്, പുനർജനി വിവാദം തുടങ്ങി/ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത

Read Full Story

01:38 PM (IST) Jan 19

നാളെ മുതല്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍; സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പൂർത്തിയാകും

നിതിന്‍ നബീന്‍ നാളെ ബിജെപി ദേശീയ അധ്യക്ഷനാകും. സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നോടെ പൂര്‍ത്തിയാക്കി നാളെ പ്രഖ്യാപനം നടക്കും. 46കാരനായ നബീന്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്.

Read Full Story

12:53 PM (IST) Jan 19

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം യുഡിഎഫിന്; നറുക്കെടുപ്പിലൂടെ കെവി ശ്രീദേവി പ്രസിഡന്‍റ്

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ കെ.വി. ശ്രീദേവി പ്രസിഡന്‍റായത്. മുൻപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നെങ്കിലും എസ്ഡിപിഐ പിന്തുണ വേണ്ടെന്ന നിലപാടിൽ പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് രാജിവെച്ചിരുന്നു

Read Full Story

12:51 PM (IST) Jan 19

കരൂർ ദുരന്തം - വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത; മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമർപ്പിക്കാൻ സിബിഐ

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ്‌യെയും തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാൻ സാധ്യത. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും.   

Read Full Story

12:27 PM (IST) Jan 19

ശബരിമല സ്വർണക്കൊള്ള കേസ് - എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ​ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Read Full Story

12:00 PM (IST) Jan 19

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം - ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതി നിധിനെ വെറുതെ വിട്ടു, പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയുടെ വിമർശനം

തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു.

Read Full Story

11:47 AM (IST) Jan 19

കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ഗുരുതര പരിക്ക്

കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് പരിക്ക്. പാലക്കാട് കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജി (56) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 5:40ന് മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട് തിരിച്ചു വരും വഴിയാണ് അപകടം നടന്നത്.

Read Full Story

11:42 AM (IST) Jan 19

തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്; മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശൻ

സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

11:24 AM (IST) Jan 19

വിഡി സതീശനെ പിന്തുണച്ച് കെ മുരളീധരൻ; 'നേതാക്കള്‍ക്കെതിരായ ആക്രമണത്തെ എതിര്‍ക്കും', സാമുദായിക നേതാക്കളുമായി സൗഹൃദത്തിൽ പോകുമെന്ന് സണ്ണി ജോസഫ്

വിഡി സതീശന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ആര് വിമര്‍ശിച്ചാലും ഞങ്ങള്‍ എതിര്‍ക്കുമെന്നും കെ മുരളീധരൻ. അതേസമയം, എൻഎസ്എസ് കോണ്‍ഗ്രസിനെതിരെ പറ‌ഞ്ഞിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ മറുപടി

Read Full Story

More Trending News