LIVE NOW
Published : Nov 05, 2026, 07:41 AM ISTUpdated : Nov 05, 2026, 12:17 PM IST

കാലടി സർവകലാശാലയിലെ പരീക്ഷ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി, കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ

Summary

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയകാരണം ഇറാൻ യുദ്ധമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 

supreme court

12:17 PM (IST) Nov 05

കാലടി സർവകലാശാലയിലെ പരീക്ഷ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി, കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ

കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു

Read Full Story

12:09 PM (IST) Nov 05

വിട്ടുകൊടുക്കാൻ തയ്യാറല്ല, ഐടി–ഹെൽത്ത് കെയർ മേഖലയിൽ പുതിയ സ്ഥാപനം തുടങ്ങാൻ കോറോഹെൽത്ത് മുൻ ജീവനക്കാർ, പിരിച്ചുവിട്ട ജീവനക്കാരുടെ അതിജീവനം

സഹകരണ സ്ഥാപനം ആയി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ, കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും ഭാഗമാകും. ജോലി നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ആശങ്കയിൽ കഴിഞ്ഞ മുൻ കോറോ ഹെൽത്ത് ജീവനക്കാർക്ക് പുതിയ സംരംഭം വലിയ പ്രതീക്ഷയാണ്.

Read Full Story

11:24 AM (IST) Nov 05

ആസൂത്രണ ബോർഡിലെ വനിത പ്രാധിനിത്യം; മന്ത്രിമാരെ ഉൾപ്പെടുത്താനല്ല ആവശ്യപ്പെട്ടത്, അതൃപ്‌തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്‌ണ

ആസൂത്രണ ബോർഡിൽ വിഷയ വിദഗ്‌ധരായ സ്‌ത്രീകളെ ഉൾപ്പെടുത്താത്തതിൽ മന്ത്രി ബിന്ദു കൃഷ്‌ണ അതൃപ്‌തി രേഖപ്പെടുത്തി. മന്ത്രിമാരെ ഉൾപ്പെടുത്തിയ നടപടി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

Read Full Story

11:23 AM (IST) Nov 05

ശ്വാസം മുട്ടി രാജ്യതലസ്ഥാനം, ദീപാവലി ആഘോഷത്തിന് എത്തുന്നത് വ്യാജ ഹരിത പടക്കം, മലിനീകരണം രൂക്ഷമാക്കുമെന്ന് ആശങ്ക, പരിശോധനകൾ തുടങ്ങി അധികൃതർ

ഹരിത പടക്കങ്ങളുടെ പാക്കറ്റിന് മുകളിൽ തിരിച്ചറിയാനുള്ള ക്യുആർ കോഡ് പ്രിന്റ് ചെയ്യണമെന്നാണ് നിർദേശം, എന്നാൽ ഹരിത പടക്കം എന്നെഴുതിയിട്ടുണ്ട്, പലതും പച്ച നിറമുള്ള പാക്കറ്റുമാണ്, പക്ഷെ ക്യുആർ കോഡ് മാത്രം ഇല്ല. വ്യാജ ഹരിത പടക്കമാണെന്ന് ചുരുക്കം.

Read Full Story

10:35 AM (IST) Nov 05

അഭിരാമിനെ വിളിച്ചുവരുത്തിയത് ആനന്ദയുടെ ഫോണിൽ നിന്ന്; പ്രതി ഉമറിന്റെ പെൺസുഹൃത്തും കസ്റ്റഡിയിൽ, പ്രധാന തൊണ്ടിമുതലിനായി തെരച്ചിൽ

പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഒന്നാം പ്രതി കൊലപാതക സമയത്ത് ധരിച്ചിരുന്ന പാന്റ് വീട്ടിൽ‌ നിന്നും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം പ്രധാന തൊണ്ടി മുതൽ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Read Full Story

09:18 AM (IST) Nov 05

ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവം; ഉദ്യോഗസ്ഥ നടപടി അധികാര ലംഘനം, വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം. സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തിൽ പറയുന്നു

Read Full Story

09:15 AM (IST) Nov 05

കരിപ്പൂർ തട്ടിക്കൊണ്ടുപോകലിൽ വീണ്ടും ട്വിസ്റ്റ്; ഭർത്താവിന് പങ്കില്ല, ആസൂത്രണം ചെയ്തത് യുവതിയും സുഹൃത്തും; സ്വർണക്കടത്ത് ഭർത്താവ് അറിയാതെ

ദുബായിൽനിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവം സ്വർണം പൊട്ടിക്കലാണെന്ന നി​ഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. സിനിമാ സ്റ്റൈലിൽ നടന്ന ചേസിങ്ങിനൊടുവിൽ പുളിക്കലിൽവെച്ചാണ് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചത്.

Read Full Story

More Trending News